Breaking News

യുഡിഎഫ് ഏറ്റെടുത്തത് കിഫ്ബിയെ കൊല്ലാനുള്ള ആരാച്ചാര്‍ പണി : മുഖ്യമന്ത്രി

കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ ബിജെപിക്ക് പ്രതിപക്ഷം വാതില്‍ തുറന്നിട്ട് കൊടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം : കിഫ്ബിയെ കൊല്ലാനുള്ള ആരാച്ചാര്‍ പണിയാണ് യുഡിഎഫ് ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നടപടികള്‍ പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നുവെന്നും അവര്‍ ദുരാരോപണങ്ങള്‍ സ്ഥിരമായി ഉയര്‍ത്തുന്നുവെന്നും കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ ബി ജെ പിക്ക് പ്രതിപക്ഷം വാതില്‍ തുറന്നിട്ട് കൊടുത്തുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദുരാരോപണങ്ങള്‍ നിരന്തരം ഉയര്‍ത്തി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടയാനാണ് ശ്രമം. യുഡിഎഫ് എംഎല്‍എമാര്‍ക്ക് കിഫ്ബി പണം വേണം. കിഫ്ബി പദ്ധതികള്‍ സ്വന്തം നേട്ടമായി അവതരിപ്പി ക്കാന്‍ പ്രതിപക്ഷ എംഎല്‍എ മാര്‍ക്ക് മടിയില്ല. കിഫ്ബിയെ നവീകരിച്ച് വികസനത്തിന് പണം ക ണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കേരളത്തെ തകര്‍ക്കണമെന്ന സംഘപരിവാറിന്റെ അതിമോഹത്തി ന് വാദ്യം വായിക്കുകയാണ് പ്രതിപക്ഷം.

കിഫ്ബിയില്‍ മിന്നല്‍ പരിശോധനയും ചോദ്യം ചെയ്യലും എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി പ്രസ്താ വനയില്‍ ചോദിച്ചു. വിവരങ്ങള്‍ ചോദിച്ചാല്‍ നല്‍കുമായിരുന്നല്ലോ.രാജ്യത്ത് ഫെഡറല്‍ സംവിധാനമാണെന്ന് ഓര്‍മ്മിക്കണം.സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ കടന്നു കയറാ നുള്ള ശ്രമം നടക്കുന്നു.യുഡിഎഫിനും ആര്‍എസ്എസിനും കിഫ്ബിയില്‍ ഒരേ വികാരമാണെ ന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിയുടെ കാലം അവസാനിച്ചുവെന്നും സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കുംമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിജിലന്‍സ് കാര്യ ക്ഷമമാക്കി കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തി യാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.പൗരവകാശ രേഖ പുറത്തിറക്കും. വകുപ്പുകളില്‍ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കും.ഇ ഗവേണന്‍സ്, ഇ ടെന്‍ഡര്‍ നടപ്പാക്കും. പരാതികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കും. ഇതിനായി ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറ ഞ്ഞു.

കോവിഡ് കാലത്തെ ഭക്ഷ്യകിറ്റ് വിതരണം എല്ലാവരും സ്വാഗതം ചെയ്ത നടപടിയാണ്. കിറ്റിന്റെ പിതൃത്വം  കേന്ദ്രത്തിനാണ് എന്ന് സംഘപരിവാര്‍ പ്രചരിപ്പിച്ചു. ജനങ്ങള്‍ക്ക് കൊടുക്കുന്ന അരി മുടക്കാനാണ് പ്രതിപക്ഷനേതാവ് ഇറങ്ങി പുറപ്പെട്ടത്. സ്‌കൂള്‍ കുട്ടികളുടെ ഭക്ഷ്യ വിതരണം, വിഷു കിറ്റ്, ഏപ്രില്‍ മെയ് മാസങ്ങളിലെ പെന്‍ഷന്‍ വിതരണം എന്നിവ ഏപ്രില്‍ ആറു വരെ നിര്‍ത്തിവെക്കണമെന്നാണ് പ്രതിപക്ഷ നേതാവ് തെരഞ്ഞെ ടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതൊക്കെ ചെയുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടല്ല.വിഷു മാത്രമല്ല ഈസ്റ്റര്‍ കൂടി വരുന്നുണ്ട്. അത് മുന്നില്‍ കണ്ടാണ് കിറ്റ് നേരത്തെ കൊടുക്കുന്നത്. കിറ്റ് കൊടുത്താല്‍ ജനങ്ങള്‍ സ്വാധീനിക്കപ്പെടും എന്ന് പറയുന്നത് ജനങ്ങളെ താഴ്ത്തി കെട്ടലാണ്. കിറ്റും പെന്‍ഷനും അരിയും മുടക്കി ആ വിശ്വാസം മുടക്കാം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത് മുഖ്യമന്ത്രി ആരോപിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.