News

യുഡിഎഫും ബിജെപിയും ഡീല്‍ ഉറപ്പിച്ചതിന് തെളിവ് ; സുരേഷ് ഗോപി പറഞ്ഞത് നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി

ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നും തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞത് വെറുമൊരു നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ : ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നും തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞത് വെറുമൊരു നാക്ക് പിഴയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ബിജെപിയും കോണ്‍ഗ്രസും ലീഗും യുഡിഎഫും തമ്മിലുള്ള ഡീലിന്റെ വെളിപ്പെടുത്തലാണെന്നും കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ ജയിച്ചുവരണമെന്ന് ബിജെപി പരസ്യമായി പറയുന്നത് ലീഗിന്റെയോ കോണ്‍ ഗ്രസിന്റേയോ യുഡിഎഫിന്റേയോ ഗുണത്തിനാണെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇരുത്തം വന്ന രാഷ്ട്രീയക്കാരനല്ല സുരേഷ്ഗോപി. എന്നാല്‍ ബിജെപിയുടെ പ്രധാനിയാണ്. പരസ്യമായി ഇത്തരം രഹസ്യങ്ങള്‍ വിളിച്ചു പറയാന്‍ മറ്റ് ബിജെപി നേതാക്കള്‍ തയ്യാറാകില്ല. അത്രത്തോളം ജാഗ്രത പാലിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് അങ്ങോട്ട് തുറന്നുപറഞ്ഞു. നേരത്തെ ഒ രാജഗോപാല്‍ പറഞ്ഞത് പ്രാദേശികമായി ഇത്തരം നീക്കുപോക്കുകള്‍ ഉണ്ടെന്നും അതിന്റെ ഗുണം ബിജെപിക്കാണ് എന്നുമാണ്. ഒരു ഡീല്‍ ഉറപ്പിക്കുമ്പോള്‍ ബിജെപി അവരുടെ ഗുണം ഉറപ്പാക്കുന്നുണ്ട്. നേമം അതിന് തെളിവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.