ദോഹ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കുടുംബങ്ങളിൽ നിന്നും അകന്ന കുട്ടികളുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് ഖത്തറിനൊപ്പം ചേരാൻ ദക്ഷിണാഫ്രിക്കയും വത്തിക്കാനും.കാനഡയിലെ മോൺട്രിയാലിൽ നടന്ന സമ്മേളനത്തിനിടെയാണ് ഖത്തറിനൊപ്പം, യുക്രെയ്ൻ കുട്ടികളെ തിരിച്ചെത്തിക്കുന്നതിന് ദക്ഷിണാഫ്രിക്കയും വത്തിക്കാനും മുന്നോട്ടുവന്നത്. കുട്ടികളെ തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ ഖത്തർ, ദക്ഷിണാഫ്രിക്ക, വത്തിക്കാൻ സിറ്റി എന്നിവരുടെ സംയുക്ത മധ്യസ്ഥത പരിപാടിയുടെ സമാപന ചടങ്ങിൽ കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പ്രഖ്യാപിച്ചു.
ഏകദേശം 20,000 യുക്രെയ്ൻ കുട്ടികളാണ് യുദ്ധത്തെത്തുടർന്ന് കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെട്ടതെന്നാണ് കണക്ക്. യുക്രെയ്ൻ സമാധാന ഫോർമുല സംബന്ധിച്ച് കാനഡയിൽ നടന്ന സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധാനംചെയ്ത് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ പങ്കെടുത്തിരുന്നു. പ്രത്യേക മന്ത്രിതല സമ്മേളനത്തിൽ 70 രാജ്യങ്ങൾ പങ്കെടുത്തു.
2023 ഒക്ടോബർ 16ന് നാല് കുട്ടികളെ റഷ്യയിൽ നിന്നും തിരിച്ചയച്ചാണ് ഇത്തരത്തിലുള്ള പുനരേകീകരണത്തിന് ഖത്തർ തുടക്കം കുറിച്ചത്. ഖത്തറും ലിത്വാനിയയും മോചിപ്പിക്കപ്പെടുന്ന കുട്ടികളുടെ ട്രാൻസിറ്റ് രാജ്യങ്ങളായി പ്രവർത്തിക്കുമെന്ന് മെലാനി ജോളിയെ ഉദ്ധരിച്ച് സി.ബി.സി റിപ്പോർട്ട് ചെയ്തു.
2022 ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ യുക്രെയ്ൻ കുട്ടികളെയും സിവിലിയന്മാരെയും യുദ്ധത്തടവുകാരെയും തിരിച്ചയക്കുന്നത് സംബന്ധിച്ച പ്രതിജ്ഞയിൽ 45ലധികം രാജ്യങ്ങൾ ഒപ്പുവെച്ചതായും കാനഡ വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.