മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികള്‍ക്ക് തുടക്കമാകുന്നു. ആദ്യഘട്ടത്തില്‍ 400 ഡോക്ടമാര്‍ ഉള്‍പ്പെടെ ആയിരത്തഞ്ഞൂറോളം പേര്‍ക്ക് യുകെയില്‍ അവസരം ലഭിക്കും
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച ധാരണപത്രം പ്രകാരമുള്ള നിയമന നടപടികള്‍ക്ക് തുടക്കമാകു ന്നു. ആദ്യഘട്ടത്തില്‍ 400 ഡോക്ടമാര്‍ ഉള്‍പ്പെടെ ആയിരത്തഞ്ഞൂറോളം പേര്‍ക്ക് യുകെയില്‍ അവസരം ലഭിക്കും. ഡോക്ടര്‍മാ ര്‍, സ്പെഷ്യാലിറ്റികളിലേക്ക് നഴ്സുമാര്‍, സീനി യര്‍ കെയറര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലകളിലാണ് തൊഴിലവസരം. ഇതിന് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന ആദ്യഘട്ട ‘യുകെ കരിയര്‍ ഫെയര്‍’ റിക്രൂട്ട്മെന്റ് മേള 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ്വേ ഹോട്ടലില്‍ നട ക്കും.
നോര്‍ക്ക റൂട്ട്സും യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണ ര്‍ഷിപ്, മാനസികാരോഗ്യ സേവനങ്ങള്‍ പ്രദാനംചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണപത്രം ഒപ്പിട്ടത്. ഒഴിവുകള്‍, തൊഴില്‍പരിചയം, ഇംഗ്ലീഷ് ഭാഷാനിലവാരം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ നോര്‍ക്ക വെ ബ്സൈറ്റില്‍. 15-ന് മുമ്പ് അപേക്ഷിക്കണം.
സീനിയര്‍ കെയറര്‍ക്ക് അപേക്ഷിക്കുന്ന ബിഎസ്സി/എംഎസ്സി നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസ്/ഒഇ ടി യോഗ്യതയില്ലെങ്കിലും യുകെ നാറിക് (എന്‍എആര്‍ഐസി) സര്‍ട്ടി ഫിക്കറ്റിന്റെ പിന്‍ബലത്തില്‍ റിക്രൂട്ട്‌മെന്റ് നേടാം. ഡോക്ടര്‍മാര്‍ക്ക് പ്ലാബ് (പിഎല്‍എബി) യോഗ്യതയില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും. ഇംഗ്ലീഷ് ഭാഷാപരിച യം വ്യക്തമാക്കുന്ന സിഇഎഫ്ആര്‍ ലെവല്‍ ബി2, സി1, സി2 എന്നിവ അനിവാര്യമാണ്. സീനിയര്‍ കെയറര്‍ ഒഴികെയുള്ളവര്‍ക്ക് ഐഇഎല്‍ടിഎസ്/ ഒഇടി യോഗ്യത നേടാന്‍ നാലുമാസം സാവകാശം ലഭിക്കും. നിയമന നടപടികള്‍ യുകെയിലെ റിക്രൂട്ട്മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാണ്.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് DWMS CONNECT (ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. റഫറല്‍ കോഡായി NORKA എന്നും ചേര്‍ക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.
https://knowledgemission.kerala.gov.in എന്ന വെബ്സൈറ്റു വഴിയും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാം. വിവരങ്ങള്‍ക്ക്: www.norkaroots.org, 1800 425 3939 (ടോള്‍ഫ്രീ നമ്പര്‍), വിദേശത്തു ള്ളവര്‍ക്ക് +91-8802012345 എന്ന നമ്പരിലും ബന്ധപ്പെടാം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.