Breaking News

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദർശിച്ച് അബുദാബി ഉപ ഭരണാധികാരി

അബുദാബി : ഔദ്യോഗിക സന്ദർശനത്തിനായി യുഎസിൽ എത്തിയ അബുദാബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്​നൂൺ ബിൻ സായിദ് അൽ നഹ്യാൻ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സന്ദ‍ർശിച്ചു. അത്താഴവിരുന്നിനോട് അനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയിൽ യുഎസ് മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.യുഎസുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാന മേഖലകളിൽ കൂടുതൽ ശ്രമം നടത്തുമെന്ന് ഷെയ്ഖ് തഹ്നൂൺ പറഞ്ഞു. വിദേശ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിലും ശക്തമായ സാമ്പത്തിക പങ്കാളിത്തം വളർത്തിയെടുക്കുന്നതിലും ട്രംപിന്റെ നേതൃത്വത്തെയും സാമ്പത്തിക നയങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യാൻ ഷെയ്ഖ് തഹ്​നൂൺ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായും കൂടിക്കാഴ്ച നടത്തി. യുഎഇയും യുഎസും തമ്മിലുള്ള ശക്തമായ തന്ത്രപരമായ ബന്ധങ്ങൾ, സാമ്പത്തിക, ബിസിനസ് വിപണികളിലെ അവരുടെ ശക്തമായ സഹകരണം, ഇരു രാജ്യങ്ങളിലും ലഭ്യമായ വിശാലമായ അവസരങ്ങൾ, പ്രത്യേകിച്ച് നൂതന സാങ്കേതികവിദ്യയിലും കൃത്രിമ ബുദ്ധിയിലും നിക്ഷേപം എന്നിവ അദ്ദേഹം എടുത്തുപറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതിയും പരസ്പര താൽപര്യമുള്ള വിഷയങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ ഷെയ്ഖ് തഹ്നൂൺ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സുമായും കൂടിക്കാഴ്ച നടത്തി മേഖലാ, ആഗോള സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് നൂതന സാങ്കേതികവിദ്യ, എഐ, ഊർജം, സംയുക്ത നിക്ഷേപ സഹകരണം എന്നിവയിൽ നിലവിലെ വെല്ലുവിളികളെ നേരിടാനും വികസനത്തിനും സമൃദ്ധിക്കും അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെക്കുറിച്ചും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവും സാങ്കേതികവുമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി മുതിർന്ന യുഎസ് ഭരണകൂട ഉദ്യോഗസ്ഥരുമായും ആഗോള ബിസിനസ്സ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.