Breaking News

യുഎസിലേക്ക് പറക്കാന്‍ തയാറെടുത്ത് മുഖ്യമന്ത്രിയും സംഘവും; സന്ദര്‍ശന പട്ടികയില്‍ ക്യൂബയും; അനുമതിക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു

ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എ. എന്‍.ഷംസീര്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘ മാ ണ് ഉണ്ടാകുക.അനുമതി നല്‍കണമെ ന്നാവശ്യപ്പെട്ട് അമേരിക്ക-ക്യൂബ യാത്രയ്ക്കായി മുഖ്യമന്ത്രിയും സംഘവും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചി ട്ടുണ്ട്.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ ലോക കേരളസഭ മേഖലാസമ്മേളനത്തിനായി അമേരിക്കയിലേക്ക് പോ കാന്‍ തയാറായി പിണറായി വിജയനും മന്ത്രിമാരും. അമേരിക്കയില്‍ പോകുന്ന സംഘം ക്യൂബയും സന്ദര്‍ശിക്കും. അമേരിക്ക സന്ദര്‍ശനത്തിന് ശേഷം അടുത്ത മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂബയിലേക്ക് പോകുന്നത്.

നേരത്തെ, ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലഹാന്‍ഡ്രോ സിമന്‍കസ് മറിനുമായി മുഖ്യമന്ത്രി പിണ റായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നല്‍കിയ ഉച്ചവിരുന്നില്‍ സ്ഥാനപതി പങ്കെടുത്തു. ആരോഗ്യ, കായിക മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുക, ആയുര്‍വേദത്തിന് ക്യൂബയില്‍ പ്രചാരം കൂട്ടുക തുടങ്ങിയ കാര്യ ങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂ ബ സന്ദര്‍ശനം നടത്തുന്നത്.

ജൂണ്‍ 13 വരെ അമേരിക്കയില്‍ തങ്ങുന്ന മുഖ്യമന്ത്രിക്കൊപ്പം നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുള്‍പ്പെടെ പത്തംഗസംഘമാ ണ് ഉണ്ടാകുക.അനുമതി നല്‍കണമെ ന്നാവശ്യപ്പെട്ട് അമേരിക്ക-ക്യൂബ യാത്രയ്ക്കായി മുഖ്യമന്ത്രിയും സംഘവും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടു ണ്ട്. കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രി മാരുടെയും യാത്രകള്‍.

ജൂണ്‍ 13-15 വരെയാണു ക്യൂബ സന്ദര്‍ശനം. ഒപ്പം മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ ആറംഗസംഘമുണ്ടാ കും. ഭാര്യ കമലാ വിജയനും പഴ്‌സണല്‍ അസിസ്റ്റന്റ് വി.എം. സുനീ ഷും യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പമു ണ്ടാകും. യു.എസ്. തലസ്ഥാനമായ വാഷിങ്ടണില്‍ ജൂണ്‍ 12നു മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളു മായി ചര്‍ച്ചനടത്തുമെന്നു പൊതുഭരണവകുപ്പ് വ്യക്തമാക്കി. ചര്‍ച്ചയില്‍ മന്ത്രി ബാലഗോപാല്‍, ചീഫ് സെ ക്രട്ടറി ഡോ.വി.പി. ജോയ് തുടങ്ങി ഏഴംഗസംഘം മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

സംഘാംഗങ്ങളുടെ ചെലവ് അതത് വകുപ്പുകള്‍ വഹിക്കും. മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചെലവ് അവര്‍ ത ന്നെ വഹിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവ് വിദേശയാത്രയ്ക്കുള്ള അക്കൗണ്ടില്‍ നിന്നാ ണ്. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ അസിസ്റ്റന്റിന്റെ ചെലവും സംസ്ഥാനസര്‍ക്കാര്‍ വഹിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.