Breaking News

യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎഇയും; ഷെയ്ഖ് മുഹമ്മദിന് വൻ വരവേൽപ്.

അബുദാബി : ഇന്ത്യയ്ക്കു ശേഷം രണ്ടാമത്തെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎഇയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകരിച്ചു. ഹ്രസ്വസന്ദർശനത്തിനായി യുഎസിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിലായിരുന്നു സുപ്രധാന പ്രഖ്യാപനം. സംയുക്ത പരിശീലനം, അഭ്യാസങ്ങൾ, മറ്റു സഹകരണം എന്നിവയിലൂടെ യുഎസ് അടുത്ത സൈനിക സഹകരണം അനുവദിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. ഇതിനു പുറമേ ജിസിസിയിലെ നിർണായക ശക്തിയായ യുഎഇയുമായുള്ള സൗഹൃദം ഇരുരാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ബഹിരാകാശ പര്യവേക്ഷണം, സംശുദ്ധ ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നിവയിൽ സഹകരണം വർധിപ്പിക്കാനും ധാരണയായി.

ഗാസയിലെ യുദ്ധവും മധ്യപൂർവദേശത്ത് വർധിച്ചുവരുന്ന അസ്ഥിരതയും ചർച്ച ചെയ്ത ഇരുവരും ഗാസയിലേക്ക് തടസ്സമില്ലാത്ത അടിയന്തര സഹായം എത്തിക്കുന്നതിനും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ നടപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. ഇസ്രയേൽ ലബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ട കാര്യവും ഷെയ്ഖ് മുഹമ്മദ് ബൈഡന്റെ ശ്രദ്ധയിൽ പെടുത്തി. ജനങ്ങളെ സുരക്ഷിതമായി വീടുകളിലേക്കു മടങ്ങാൻ അനുവദിക്കുന്ന വിധത്തിൽ സംഘർഷം ലഘൂകരിക്കാൻ യുഎസ് ഇടപെടുന്നതായും ബൈഡൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ പ്രതിസന്ധിക്ക് കാരണമായ സുഡാൻ യുദ്ധത്തിന് സൈനിക പരിഹാരമില്ലെന്നും സൂചിപ്പിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തി. യുഎഇ പ്രസിഡന്റിന്റെ ആദ്യ യുഎസ് സന്ദർശനത്തിന് വൻ വരവേൽപാണ് ജോ ബൈഡൻ ഭരണകൂടം നൽകിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.