Breaking News

യുഎഇ : സ്വകാര്യ മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഈദ് പെരുന്നാള്‍ അവധി ദിനങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചത്.

ബുദാബി :  ഈദിനോട് അനുബന്ധിച്ചുള്ള സ്വകാര്യ മേഖലയ്ക്കുള്ള പൊതുഅവധി പ്രഖ്യാപിച്ചു. റമദാന്‍ മാസത്തിലെ 29 ാം ദിനം മുതല്‍ ശവ്വാല്‍ മൂന്നു വരെയാകും അവധി.

പൊതുമേഖലയ്ക്കുള്ള അവധിയും സമാനമായ രീതിയില്‍ തന്നെയാണ്.

ഏപ്രില്‍ മുപ്പതു മുതലാണ് അവധി ആരംഭിക്കുക. റമദാന്‍ മാസം 29 ദിവസമാണെങ്കില്‍ നാലു ദിവസമാകും പൊതു അവധി. ചാന്ദ്ര ദര്‍ശനമനുസരിച്ച് ശവ്വാല്‍ മാസപ്പിറവി നീണ്ടു പോയാല്‍ അഞ്ചു ദിവസമാകും അവധി.

ഏപ്രില്‍ മുപ്പതിന് ചേരുന്ന ചാന്ദ്രദര്‍ശന സമിതിയാണ് ശവ്വാല്‍ മാസപ്പിറവി തീരുമാനിക്കുക. സൂര്യാസ്തമയത്തിനു ശേഷം ചക്രവാളത്തില്‍ ചന്ദ്രോദയം കാണുന്നതാണ് പുതിയ മാസപ്പിറവിയായി തീരുമാനിക്കുക.

ഹിജ്‌റ വര്‍ഷ കലണ്ടര്‍ അനുസരിച്ച് റമദാനു ശേഷം വരുന്ന മാസമാണ് ശവ്വാല്‍. ഈ മാസത്തിലെ ആദ്യ ദിനമാണ് ഈദ് പെരുന്നാളായി ആചരിക്കുക.

മെയ് രണ്ടാം തീയതിയാകും ഇക്കുറി ഈദ് പെരുന്നാള്‍ എന്നാണ് ജ്യോതിശാസ്ത്ര പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പണ്ഡിതര്‍ പറയുന്നു.

പ്രില്‍ മുപ്പത് ശനിയാഴ്ച അവധി ആരംഭിച്ചാല്‍ മെയ് നാല് ബുധനാഴ്ച വരെയാകും അവധി. അഞ്ചു ദിവസത്തെ ഈദ് ആഘോഷങ്ങള്‍ക്കായാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളും കാത്തിരിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.