Breaking News

യുഎഇ സന്ദര്‍ശനത്തിനിടെ ഡോളര്‍ കടത്തി, കോണ്‍സല്‍ ജനറല്‍ സഹായിച്ചു ; മുഖ്യമന്ത്രിക്കെതിരെ സരിത്തിന്റെയും സ്വപ്നയുടെയും മൊഴി

2017 ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് കംസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്

കൊച്ചി: യുഎഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഡോളര്‍ കടത്തിയെന്ന് സ്വര്‍ണക്കടത്തുകേസിലെ പ്രതി സരിത്ത് കസ്റ്റംസിന് നല്‍കിയ മൊഴി പുറത്ത്. കോണ്‍സല്‍ ജനറല്‍ സഹായിച്ചെന്ന് സ്വപ്നയും മൊഴി നല്‍കിയിട്ടുണ്ട്. 2017 ലെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ഡോളര്‍ കടത്ത് നടന്നതെ ന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് കംസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്.

മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനത്തിന് തിരിച്ചപ്പോള്‍ കൊണ്ടുപോകേണ്ടിയിരുന്ന ഒരു പായ്ക്കറ്റ് മറന്നു വെച്ചു. സ്വപ്ന സുരേഷ് ആണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. വിദേശത്തേക്ക് കൊ്ണ്ടുപോകേ ണ്ട ഒരു പായ്ക്കറ്റ് എടുക്കാന്‍ മുഖ്യമന്ത്രി മറന്നെന്നായിരുന്നു സ്വപ്‌ന അറിയിച്ചത്. സെ ക്രട്ടേറിയറ്റില്‍ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിര്‍ദേശം.സെക്രട്ടറേയറ്റില്‍ പോയി ജനറല്‍ അഡ്മിനിസ്‌ട്രേ ഷന്‍ വിഭാഗത്തിലെ ഹരികൃഷ്ണ നില്‍ നിന്ന് പായ്ക്കറ്റ് ഏറ്റുവാങ്ങി. ആ പയ്ക്കറ്റ് കൊണ്ടുപോകേണ്ട ആവ ശ്യമുണ്ടോയെന്ന് കോണ്‍സല്‍ ജനറല്‍ സ്വപ്നയോട് ചോദിച്ചു. ഇതിന് ശേഷം ശിവശങ്കര്‍ സ്വപ്നയുമാ യി ബന്ധപ്പെട്ടശേഷം, ഈ പായ്ക്കറ്റ് സരിത്തിന് കൈമാറി. ഒരു കൗതുകത്തിന് കോണ്‍സല്‍ ജനറലി ന്റെ ഓഫീ സിലെ എക്സ്റേ മെഷീനില്‍ കടത്തിവിട്ടപ്പോള്‍ ഡോളറായിരുന്നു എന്ന് കണ്ടു എന്നുമാണ് സരിത്ത് മൊഴി നല്‍കിയത്.

ഇക്കാര്യം അപ്പോള്‍ത്തന്നെ താന്‍ സ്വപ്നയെ അറിയിച്ചു. സ്വപ്നയുടെ നിര്‍ദേശ പ്രകാരം ഈ പായ്ക്കറ്റ് അഡ്മിന്‍ അറ്റാഷേയെ ഏല്‍പ്പിച്ചു. അദ്ദേ ഹമാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം പായ്ക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറന്‍ യുഎ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈ മാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.

സരിത്ത് ഇക്കാര്യം പറഞ്ഞുവെന്ന് സ്വപ്നയും മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സല്‍ ജനറലിനും നയ തന്ത്ര ഉദ്യോഗസ്ഥര്‍ക്കും പുറമേ മറ്റാരെങ്കിലും ഡോളര്‍ കടത്തിയോ എന്ന ചോദ്യത്തിനാണ്, മുഖ്യമ ന്ത്രിയും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയതെന്ന് സ്വപ്ന മൊഴി നല്‍കി യതെന്ന് ക സ്റ്റംസ് പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.