Breaking News

യുഎഇ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി ; കെസിയ മറിയം സബിൻ.!

തിരുവനന്തപുരം • ബാറ്റ് ചെയ്യാൻ ക്രീസിൽ നിൽക്കുമ്പോൾ “കെസിയാ..’ എന്ന് അമ്മ നീട്ടിവിളിക്കുന്നതു പോലെ. എന്തോ അത്യാവശ്യത്തിനാകും…! ഓരോ തവണ ക്രീസിലെത്തുമ്പോഴും പക്ഷാഘാതം കിടപ്പിലാക്കിയ അമ്മയുടെ വിളി ആവർത്തിക്കുന്നതു പോലെ. ഏകാഗ്രത നഷ്ടമായി. സ്കോർ ചലിച്ചില്ല. ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്നു തോന്നിയ ആ ഘട്ടത്തിൽ സഹോദരൻ ഷോൺ പറഞ്ഞു, “അമ്മയുടെ കാര്യം എനിക്കു വിട്ടേക്കൂ, നിന്റെ സ്വപ്നങ്ങൾക്കായി കഠിനപ്രയത്നം ചെയ്യൂ..’ പിന്നീടു മൈതാനത്തു തിളങ്ങുന്ന നേട്ടങ്ങൾ കൊയ്ത്, ഇടംകയ്യൻ ബാറ്ററും ബോളറുമായ കെസിയ മറിയം സബിൻ യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി.
19 വർഷമായി കെസിയയുടെയും ഷോണിന്റെയും അമ്മ, മറിയം മാത്യു പക്ഷാഘാതത്തെത്തുടർന്നു കിടപ്പിലാണ്. കെസിയയാണ് അമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. പിതാവ് സബിൻ ഇക്ബാൽ ഇന്ത്യൻ ഇംഗ്ലിഷ് നോവലിസ്റ്റും സ്പോർട്സ് ലേഖകനുമാണ്. സ്വാതന്ത്ര്യ സമര പോരാളിയും സാമൂഹിക പരിഷ്കർത്താവുമായ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചെറുമകനായ സബിനും മറിയം മാത്യുവും നേരത്തേ യുഎഇയിൽ പത്രപ്രവർത്തകരായിരുന്നു.

അവിടെ വച്ചാണു കെസിയ ജനിച്ചത്. പിന്നീട് കുടുംബം തിരുവനന്തപുരത്തേക്കു മടങ്ങി. കെസിയയുടെ ജനനം യുഎഇയിൽ ആയതിനാൽ ദേശീയ ടീമിലേക്കു പ്രവേശനം എളുപ്പമായി. 20 കാരിയായ കെസിയ 7 വർഷം മുൻപാണ് ക്രിക്കറ്റ് കരിയർ ലക്ഷ്യമിട്ടു തീവ്രപരിശീലനം ആരംഭിച്ചത്.. എട്ടിൽ പഠനം ഓപ്പൺ സ്കൂളിലാക്കി. പരിശീലനത്തിനായി സമയം നീക്കിവച്ചു. തിരുവനന്തപുരത്ത് കെസിഎയുടെ പരിശീലനം നേടിയ ശേഷം ബെംഗളൂരുവിൽ രാഹുൽ ദ്രാവിഡ് അക്കാദമിയിൽ ചേർന്നു.സ്കോളർഷിപ്പോടെ ചെന്നൈയിൽ രവി ശാസ്ത്രിയുടെ ക്രിക്കറ്റ് സ്കൂളിലെത്തി. ഇതിനിടെ രാജസ്ഥാൻ റോയൽസ് അക്കാദമിയിലും ക്രിക്കറ്റ് പഠിച്ചു. അണ്ടർ 19 മത്സരത്തിൽ 2 തവണ കേരളത്തിനായി കളിച്ചു. മണിപ്പുരിനും മിസോറമിനും എതിരെ മികച്ച പ്രകടനം പുറത്തെടുത്തു. യുഎഇ മുൻ ക്യാപ്റ്റനും ഇപ്പോഴത്തെ പരിശീലകനുമായ അഹമ്മദ് റാസ, കെസിയയുടെ കളി വിഡിയോയിൽ കണ്ടാണ് യുഎഇയിലേക്കു ക്ഷണിച്ചത്.അവിടത്തെ പരിശീലനത്തിന് ഇടയിൽ കഴിഞ്ഞ ദിവസമാണു നമീബിയയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ താനുണ്ടെന്ന വിവരം ഞെട്ടലോടെയാണു കേട്ടതെന്നു കെസിയ പറഞ്ഞു. “സന്തോഷം അടക്കാനായില്ല. ആ നിമിഷം മമ്മയെ ഓർത്തു കരഞ്ഞു. ഇതിൽ ഏറ്റവും സന്തോഷിക്കുന്നത് മമ്മയായിരിക്കും.പിന്നെ എന്റെ ഹീറോ ഷോണും ഇന്ത്യയ്ക്കു വേണ്ടി കളിക്കുക എന്നതായിരുന്നു മോഹം. പക്ഷേ, കടമ്പകളേറെയാണ്. സമയവും പ്രായവും കടന്നു പോകുന്നു. അതുകൊണ്ട് ജനിച്ച രാജ്യത്തിനു വേണ്ടി കളിക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്നുവെന്നു മാത്രം. കെസിയ പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.