ദുബൈ: ലോകത്തെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് യുഎഇ. നംബിയോയുടെ സേഫ്റ്റി ഇൻഡക്സിലാണ് യുഎഇയുടെ നേട്ടം. ആദ്യ ഇരുപതിൽ അഞ്ച് അറബ് രാഷ്ട്രങ്ങൾ ഇടംപിടിച്ചു. ആഗോള സുരക്ഷാ ഭൂപടത്തിൽ രാജ്യത്തിന്റെ ഖ്യാതി അരക്കിട്ടുറിപ്പിക്കുന്നതാണ് നംബിയോ ഇൻഡക്സിലെ യുഎഇയുടെ നേട്ടം. 147 രാഷ്ട്രങ്ങളിൽ നടത്തിയ സർവേയിൽ നിന്നാണ് യുഎഇ 2025ലെ സൂചികയിൽ രണ്ടാമതെത്തിയത്. നൂറിൽ 84.5 ആണ് യുഎഇയുടെ സ്കോർ. 84.7 പോയിന്റുമായി യൂറോപ്യൻ രാഷ്ട്രമായ അൻഡോറ പട്ടികയിൽ ഒന്നാമതെത്തി. ആദ്യ ഇരുപത് സ്ഥാനങ്ങളിൽ അഞ്ച് അറബ് രാഷ്ട്രങ്ങൾ ഇടംപിടിച്ചത് ഈ വർഷത്തെ പട്ടികയെ ശ്രദ്ധേയമാക്കി. മൂന്നാം സ്ഥാനത്തെത്തിയ ഖത്തർ, അഞ്ചാം സ്ഥാനത്തെത്തിയ ഒമാൻ, പതിനാലാമതെത്തിയ സൗദി അറേബ്യ, പതിനാറാം സ്ഥാനത്തെത്തിയ ബഹ്റൈൻ എന്നിവയാണ് അറബ് മേഖലയിൽ നിന്നുള്ള സുരക്ഷിത രാഷ്ട്രങ്ങൾ.
കവർച്ച, പൊതുസ്ഥലങ്ങളിലെ അതിക്രമം, വിവേചനങ്ങൾ, സ്വത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ലൈംഗിക പീഡനം, കൊലപാതകം തുടങ്ങി വിവിധതരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിൽ നിന്നാണ് നംബിയോ സൂചിക തയ്യാറാക്കിയത്. സന്ദർശകരും താമസക്കാരും നൽകുന്ന വിവരങ്ങളാണ് പ്രധാനമായും പരിഗണിച്ചത്. ഇതുപ്രകാരം ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രവും യുഎഇയാണ്.
സുരക്ഷാ സൂചികയിൽ അറുപത്തിയാറാമതാണ് ഇന്ത്യയുടെ സ്ഥാനം. വെനിസ്വേല, പാപ്പുവ ന്യൂഗിനിയ, ഹൈതി എന്നീ രാഷ്ട്രങ്ങളാണ് ഏറ്റവും ഒടുവിലത്തെ സ്ഥാനങ്ങളിലുള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.