പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് വിയോഗ വാര്‍ത്ത അറിയിച്ചത്.
അബുദാബി: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അറിയിച്ചു.
2004 നവംബര്‍ മൂന്നിനാണ് യുഎഇയുടെ പ്രസിഡന്റായും അബുദാബിയുടെ ഭരണാധികാരിയുമായും ഷെയ്ഖ് ഖലീഫ അധികാരമേറ്റെടുത്തത്.
യുഎഇയുടെ ആദ്യത്തെ പ്രസിഡന്റായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ ദേഹവിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പിന്‍തുടര്‍ച്ചവകാശിയായി ഷെയ്ഖ് ഖലീഫ സ്ഥാനമേറ്റത്.
യുഎഇയുടെ ആദ്യത്തെ പ്രസിഡന്റായിരുന്ന ഷെയ്ഖ സായിദ് 2004 നവംബര്‍ രണ്ടിനാണ് മരണമടഞ്ഞത്.
ഷെയ്ഖ് സായിദിന്റെ മൂത്ത മകനായി 1948 ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ പതിനാറമത്തെ ഭരണാധികാരിയുമാണ്.
യുഎയുടെയും അബുദാബിയുടേയും വികസനത്തിലും സാമ്പത്തിക ഭദ്രതയിലും നിര്‍ണായക പങ്കുവഹിച്ച ഭരണാധികാരിയാണ് ഷെയ്ഖ് ഖലീഫ.
യുഎഇയുടെ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള നീണ്ട 20 വര്‍ഷക്കാലം ഭരണം നിര്‍വഹിച്ച ഷെയ്ഖ് ഖലീഫ ഭരണനിര്‍വ്വഹണത്തില്‍ തന്റെ പ്രാഗത്ഭ്യം തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള രാജ്യത്തിന്റെ ത്വരിത ഗതിയിലുള്ള വളര്‍ച്ച.
തന്റെ പിതാവ് ഷെയ്ഖ് സായിദ് തെളിച്ച പാതയിലൂടെ നയിച്ച് രാജ്യത്തേയും ജനങ്ങളേയും ലോകോത്തര നിലവാരത്തിലെത്തിക്കുക എന്ന ദൗത്യമാണ് ഷെയ്ഖ് ഖലീഫയുടെ മുന്നില്‍ വെല്ലുവിളിയായി ഉണ്ടായിരുന്നത്.
എണ്ണ-പ്രകൃതി വാതക മേഖലയിലെ സാധ്യത കണ്ടെത്തി നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് യുഎഇയുടെ വളര്‍ച്ചയ്ക്ക് നിദാനമായത്. പിന്നീട്, എണ്ണയിതര സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനമായ പ്രവര്‍ത്തികളും മാര്‍ഗങ്ങളും കണ്ടെത്തി നടപ്പിലാക്കിയതിലും ഷെയ്ഖ് ഖലീഫയുടെ പങ്ക് നിര്‍ണായകമായിരുന്നു.
രാജ്യത്തിന്റേയും ജനങ്ങളുടേയും വികസനത്തിലും ക്ഷേമത്തിലും പ്രത്യേക ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിച്ച വ്യക്തി എന്ന നിലയില്‍ പ്രശ്‌സതനായ ഷെയ്ഖ ഖലീഫ യുഎഇയുടെയും മേഖലയുടേയും ജനപ്രിയനായ നേതാവായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.