Breaking News

‘യുഎഇ പാസ്’ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെട്ട് സന്ദേശങ്ങൾ; ഒടിപി പങ്കുവയ്ക്കാൻ നിർബന്ധം; മുന്നറിയിപ്പ്

ദുബായ് : സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ഉപയോക്താക്കളിൽ നിന്ന് ‘യുഎഇ പാസ്’ ലോഗിൻ കോഡുകൾ തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ ദുബായ് ഇമിഗ്രേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ വ്യാജ സന്ദേശങ്ങളിലൂടെ ‘യുഎഇ പാസ്’ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയും ഒറ്റത്തവണ പാഡ് (ഒടിപി) നമ്പർ പങ്കുവയ്ക്കാൻ നിർബന്ധിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി അവരുടെ യുഎഇ പാസ് ലോഗിൻ വിവരങ്ങളോ ഒടിപി നമ്പറോ പങ്കിടരുതെന്ന് അധികൃതർ അറിയിച്ചു.
അടുത്തിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയത്. ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കണമെന്ന് അഭ്യർഥിച്ചു.
യുഎഇ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള ആദ്യത്തെ സുരക്ഷിത ദേശീയ ഡിജിറ്റൽ ഐഡന്റിറ്റിയാണ് ‘യുഎഇ പാസ്’. വിവിധ സർക്കാർ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ ‘യുഎഇ പാസ്’ ഉപയോഗിക്കുന്നു. ‘യുഎഇ പാസ്’ ഉപയോക്താക്കളുടെ എണ്ണം 2022ൽ 46 ലക്ഷത്തിൽ നിന്ന് 2023ൽ 72 ലക്ഷമായി വർധിച്ചതായി അധികൃതർ വെളിപ്പെടുത്തിയിരുന്നു (57% വർധന). ഈ വർഷവും ഇത് വർധിക്കാനാണ് സാധ്യത. ‘യുഎഇ പാസി’നെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിനാൽ ആപ്പിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാകും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.