Breaking News

യുഎഇ ദേശീയ ദിനത്തിന് ഇക്കുറി പ്രവാസികൾക്ക് ‘അവധിക്കാലം’; ദേശീയ ദിനാഘോഷങ്ങൾ ഇനി ‘ഈദ് അൽ ഇത്തിഹാദ്

അബുദാബി : യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് (‘ദേശീയപ്പെരുന്നാള്‍’) എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് ‘യൂണിയൻ’ (ഇത്തിഹാദ്) എന്ന ആശയത്തെ ശാക്തീകരിക്കുകയും 1971 ഡിസംബർ 2ന് എമിറേറ്റ്‌സിന്റെ ഏകീകരണത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്നും രാജ്യത്തിന്റെ ഐഡൻ്റിറ്റി, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണെന്നും  സമിതി വ്യക്തമാക്കി.
എല്ലാ വർഷവും ഡിസംബർ 2ന് എമിറേറ്റ്സ് ഭരണാധികാരികൾ സാധാരണയായി പങ്കെടുക്കുന്ന ബൃഹത്തായ പരിപാടി അരങ്ങേറും. എന്നാൽ പരിപാടിയുടെ ലൊക്കേഷൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഏഴ് എമിറേറ്റുകളിലുമുള്ള ‘ഈദ് അൽ ഇത്തിഹാദ് സോണു’കളിൽ ഒന്നിലേറെ പരിപാടികൾ  ഉണ്ടാകുമെന്ന് കമ്മിറ്റി അറിയിച്ചു.
നീണ്ട വാരാന്ത്യമാണ് ഈ വർഷത്തെ ദേശീയ ദിന അവധി. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ). ഇത് ശനി, ഞായർ വാരാന്ത്യവുമായി ചേരുമ്പോൾ നാല് ദിവസത്തെ അവധിയാണ് ലഭിക്കുകയെന്ന്  53-ാമത് ‘ദേശീയപ്പെരുന്നാള്‍’ ആഘോഷത്തിന്റെ സംഘാടക സമിതിയുടെ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽസുബൗസി പറഞ്ഞു.
ഏഴ് എമിറേറ്റുകളുടെ ഏകീകരണം ആഘോഷിക്കുന്ന ഈ ചരിത്ര നിമിഷത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ എല്ലാവരേയും ക്ഷണിക്കുന്നു. ഈ ആഘോഷങ്ങളെ പിന്തുണച്ച് തയാറെടുപ്പുകളിൽ പ്രചോദനം നൽകുന്നതിനും സഹായിക്കുന്നതിനുമായി സമഗ്രമായ മാർഗരേഖകൾ തയാറാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ , സ്കൂളുകൾ, കുടുംബങ്ങൾ എന്നിവരെ ഈ സുപ്രധാന ആഘോഷത്തിൽ പങ്കുചേരാനും  പ്രോത്സാഹിപ്പിക്കുന്നു.  ‘ദേശീയപ്പെരുന്നാള്‍’   സുസ്ഥിരതയുടെയും സഹകരണത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടും. മാലിന്യങ്ങൾ കുറയ്ക്കുക, ഉള്ളത് റീസൈക്കിൾ ചെയ്യുക അല്ലെങ്കിൽ അപ്സൈക്കിൾ ചെയ്യുക, വിഭവങ്ങൾ വീണ്ടും ഉപയോഗിക്കുക എന്നീ കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.