Breaking News

യുഎഇ ദേശീയദിനാഘോഷം: ഷാർജ, അജ്മാൻ, ഫുജൈറ ജയിലുകളിലെ തടവുകാരിൽ ചിലരെ മോചിപ്പിക്കും

ഷാർജ/അജ്മാൻ/ഫുജൈറ : യുഎഇയുടെ  53-ാമത് ദേശീയദിനാഘോഷം (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ച് ഷാർജ, അജ്മാൻ, ഫുജൈറ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ ചിലരെ മോചിപ്പിക്കും. ഷാർജ കറക്‌ഷണൽ ആൻഡ് പ്യൂണിറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്‌മെന്റിൽ നിന്ന് 683 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. കുടുംബ സ്ഥിരതയ്ക്കും ഐക്യത്തിനും വേണ്ടിയുള്ള പ്രതിബദ്ധത എടുത്തുകാണിച്ച് ഷാർജ ഭരണാധികാരിയുടെ ഈ നടപടിയെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമേർ പ്രശംസിച്ചു.
അജ്മാനിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 304 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. നല്ല പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിലെ അന്തേവാസികളെ തിരഞ്ഞെടുത്തത്. മോചിതരാവുന്ന തടവുകാർക്ക് പൊതുജീവിതം പുനരാരംഭിക്കാൻ കഴിയട്ടെയെന്നും ഈദ് അൽ ഇത്തിഹാദിന്റെ സന്തോഷം അവരുടെ കുടുംബങ്ങളുമായുള്ള പുനഃസമാഗമത്തോടെ പൂർണമാകുമെന്നും അജ്മാൻ ഭരണാധികാരി പ്രത്യാശ പ്രകടിപ്പിച്ചു.
ഫുജൈറയിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 118 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഉത്തരവിട്ടു. തടവുകാർക്ക് പുതിയ ജീവിതം നൽകാനും അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകാനുമാണ് മോചനം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. അതേസമയം, യുഎഇയിലെ വിവിധ ജയിലുകളിൽ നിന്ന്  2,269 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.