ദുബായ് : യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്‍റർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്ത് സന്ദേശം സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ടെങ്കിൽ ജാഗ്രത. അതിൽ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും തട്ടിപ്പുകാരുടെ പുതിയ തന്ത്രമാണ് അതെന്നും യുഎഇ ടെലികമ്യൂണിക്കേഷൻ പ്രൊവൈഡറായ എത്തിസാലാത്ത് അറിയിച്ചു. യുഎഇയുടെ 53–ാം ദേശീയദിനാഘോഷ(ഈദ് അൽ ഇത്തിഹാദ്)ത്തിന്‍റെ ഭാഗമായി 53 ജിബി ഡാറ്റ പാക്കേജാണ് വാട്സാപ്പിലൂടെ തട്ടിപ്പുകാർ സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്.
വ്യാജ വാട്ട്‌സ്ആപ്പ് പോസ്റ്റ് ഇങ്ങനെയാണ്: യുഎഇ 53-ാം ദേശീയ ദിന പ്രത്യേക ഓഫർ: എല്ലാ നെറ്റ്‌വർക്കുകളിലും 53 ജിബി ലഭ്യമാണ്. ഇത് മൂന്ന് മാസത്തേയ്ക്ക് സാധുതയുള്ളതാണ്. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക’. ഇതിനെതിരെ ടെലികോം മേജർ ഇ & ഇൻസ്റ്റഗ്രാമിൽ മുന്നറിയിപ്പ് നൽകി: ജാഗ്രത പാലിക്കുക – സംശയാസ്പദമായ ലിങ്കുകൾ അവഗണിക്കുക, ക്ലിക്കുചെയ്യുന്നതിന് മുമ്പ് ഓഫറുകൾ പരിശോധിക്കുക. എക്‌സിൽ ഒരു പോസ്റ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തു. വ്യാജ ഓഫറുകൾ സൂക്ഷിക്കുക. ക്ലിക്കുചെയ്യുന്നതിന് മുമ്പ് എല്ലായ്പ്പോഴും ലിങ്കുകൾ പരിശോധിക്കുക എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.