അബുദാബി : യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ ഇന്ന്(വെള്ളി) പുതിയ ഉത്തരവ് പ്രഖ്യാപിച്ചു. നേരത്തെ 17 വയസ്സും ആറ് മാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ.
യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ഉപദേശം അനുസരിച്ച് 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാൻ ഇപ്പോൾ അനുമതിയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതിനുപുറമെ, വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് നിരോധിക്കും, അപകടങ്ങൾ തടയാനല്ലാതെ നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡിന് കുറുകെ കടക്കുന്നതിന് കാൽനടയാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് പാലിക്കാത്തവർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വിശദീകരിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.