Breaking News

യുഎഇ, ഖത്തർ, ജോർദാൻ പര്യടനത്തിനൊരുങ്ങി സിറിയൻ വിദേശകാര്യമന്ത്രി; ലക്ഷ്യം പങ്കാളിത്തം ശക്തിപ്പെടുത്തൽ

ഡമാസ്ക്കസ് : പുതിയ നിക്ഷേപ പങ്കാളിത്തം ലക്ഷ്യമിട്ട് സിറിയയുടെ പുതിയ വിദേശകാര്യമന്ത്രി അസാദ് ഹൻ അൽ ഷെയ്ബാനി ഈ ആഴ്ച ഖത്തർ, യുഎഇ, ജോർദാൻ രാജ്യങ്ങൾ സന്ദർശിക്കും. കഴിഞ്ഞ വാരം സൗദി അറേബ്യ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. സ്ഥിരത, സുരക്ഷ എന്നിവയെ പിന്തുണക്കാനും സാമ്പത്തിക വീണ്ടെടുക്കലിനും പുതിയ പങ്കാളിത്തം ഉണ്ടാക്കുന്നതിനുമായി യുഎഇ, ജോർദാൻ, ഖത്തർ രാജ്യങ്ങൾ സന്ദർശിക്കുന്നുവെന്നാണ് സിറിയയുടെ പുതിയ സർക്കാരിലെ ഉയർന്ന നയതന്ത്രജ്ഞനായ അസാദ് തന്റെ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
അൽ അസാദ് കുടുംബത്തിന്റെ നൂറ്റാണ്ടുകൾ നീണ്ട ക്രൂരമായ ഭരണത്തെ തച്ചുടച്ച ശേഷം വിമതരെ ഉൾപ്പെടുത്തിയുള്ള പുതിയ സർക്കാർ ആസ്തിയേറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വൻ നിക്ഷേപങ്ങളിലാണ് ഉറ്റുനോക്കുന്നത്. വർഷങ്ങൾ നീണ്ട യുദ്ധത്തിലൂടെ തകർന്നു പോയ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുന:സൃഷ്ടിക്കാനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ഗൾഫ് രാജ്യങ്ങളുടെ നിക്ഷേപത്തിലൂടെ പുതിയ സർക്കാർ ലക്ഷ്യമിടുന്നത്.
സിറിയയുടെ നവോഥാനത്തിനായി വലിയ പങ്കു വഹിക്കാൻ സൗദി അറേബ്യയും സജ്ജമായി കഴിഞ്ഞു. ഈ ആഴ്ച ആദ്യം  പുതിയ പ്രതിരോധ മന്ത്രിയും ഇന്റലിജൻസ് മേധാവിയും ഉൾപ്പെടുന്ന ഉന്നത പ്രതിനിധി സംഘത്തിനൊപ്പമാണ് അൽ ഷെയ്ബാനി റിയാദ് സന്ദർശിച്ചത്. 13 വർഷം നീണ്ട യുദ്ധവും സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് നാശോന്മുഖമായ രാജ്യത്തിനായി  സമഗ്രമായ ആരോഗ്യ പരിചരണ സംവിധാനം വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് അഹമ്മദ് അൽ ഷാരയുടെ നേതൃത്വത്തിലുള്ള പുതിയ സിറിയൻ സർക്കാർ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.