അബുദാബി : മെൻസ് ടി20 എമേർജിങ് ടീംസ് ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ കോഴിക്കോട് കല്ലായി സ്വദേശി ബാസിൽ ഹമീദ് നയിക്കും.. 6 വർഷമായി യുഎഇ ക്രിക്കറ്റ് ടീമിൽ ഓൺറൗണ്ടറായ ബാസിൽ ഹമീദിന്റെ മികച്ച പ്രകടനമാണ് ക്യാപ്റ്റൻ പദവിയിലേക്ക് നയിച്ചത്. യുഎഇ ക്രിക്കറ്റ് ടീമിന്റെ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബാസിൽ. 2022ൽ മധ്യനിര ബാറ്റ്‌സ്മാനായിരുന്ന കണ്ണൂർ തലശ്ശേരി സൈദാർപള്ളി ചുണ്ടങ്ങാപൊയിൽ സ്വദേശിയായ സി.പി.റിസ്‌വാൻ ക്യാപ്റ്റനായിരുന്നു.
100 രാജ്യാന്തര മത്സരം കളിച്ച ആദ്യ മലയാളിയാണ് ബാസിൽ ഹമീദ്. ഇന്റർനാഷനൽ ക്രിക്കറ്റിൽ 1500ലേറെ റൺസും 70ലേറെ വിക്കറ്റും നേടിയ ആദ്യ മലയാളി കൂടിയാണ്. . 4 മാസമായി വൈസ് ക്യാപ്റ്റനായിരുന്നു. എമർജിങ് ടീമിൽ ഇന്ത്യ എ, പാക്കിസ്ഥൻ എ, ഒമാൻ എന്നീ ടീമുകളെയാണ് യുഎഇ നേരിടുക. മാതൃരാജ്യത്തിനെതിരെ കളിക്കുമ്പോൾ വെല്ലുവിളി ഉണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ യുഎഇയ്ക്ക് ജയം സമ്മാനിക്കുകയാണ് ലക്ഷ്യം.
മുൻ വർഷങ്ങളിൽ പാക്കിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെ തോൽപിച്ച കരുത്തരായ യുഎഇ കളിക്കാർ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ എ ടീമിനെയും പരാജയപ്പെടുത്താനാകുമെന്ന് ബാസിൽ മനോരമയോടു പറഞ്ഞു. 15 അംഗ ടീമിൽ ബാസിൽ, വിഷ്ണു എന്നീ 2 മലയാളികൾ ഉൾപ്പെടെ 9 പേരും ഇന്ത്യക്കാരാണ്. ശേഷിച്ച 6 പേർ പാക്കിസ്ഥാൻ.
യുഎഇ ടീം
ബാസിൽ ഹമീദ് (ക്യാപ്റ്റൻ), വിഷ്ണു സുകുമാരൻ, അൻഷ് ടാണ്ഠൻ, അര്യാൻഷ് ഷർമ, മയാങ്ക് കുമാർ, മുഹമ്മദ് ജവാദുല്ല, മുഹമ്മദ് ഫാറൂഖ്, നിലാൻ കേശ് വാനി, ധ്രുവ് പരേഷാർ, രാഹുൽ, രാജാ ആകിഫുല്ലാഖാൻ, സഞ്ചിത് ശർമ, ഒമൈദ് റഹ്മാൻ, സയ്യിദ് ഹൈദർ, തനിഷ് സൂരി എന്നിവരാണ് മറ്റു ടീമംഗങ്ങൾ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.