ദുബായ് : യുഎഇയുടെ 28 മന്ത്രാലയങ്ങളുമായി ഡിജിറ്റൽ സംഭരണ സഹകരണ കരാറിൽ ലുലു ഹോൾഡിങ്സ് ഒപ്പുവച്ചു. കരാർ പ്രകാരം സർക്കാരിന്റെ ഡിജിറ്റൽ സംഭരണ സിസ്റ്റം പഞ്ച് ഔട്ട് പ്ലാറ്റ്ഫോമുമായി ചേർന്ന് ലുലുവിന്റെ പുതിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ‘ലുലു ഓൺ’ പ്രവർത്തിക്കും. ഇതു സംബന്ധിച്ച് ധാരണാപത്രത്തിൽ യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫിനാൻഷ്യൽ മാനേജ്മെൻറ് സെക്ടർ അണ്ടർ സെക്രട്ടറി മറിയം മുഹമ്മദ് അൽ അമീരി, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ എം.എ സലിം എന്നിവർ ഒപ്പുവച്ചു.
ബി ടു ബി ബിസിനസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആണ് ലുലു ഓൺ. സർക്കാരിന്റെ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം ആയ പഞ്ച് ഔട്ട് സംഭരണ സംവിധാനത്തിൽ സ്ട്രീംലൈൻ ചെയ്തുകൊണ്ട് തന്നെ ലുലുവിൻറെ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്ന് വളരെ എളുപ്പത്തിൽ ഓർഡർ ചെയ്യാനാകും. സപ്ലയർ ഇടപാടുകളും സർക്കാർ സംവിധാനങ്ങളുടെ സംഭരണ പ്രവർത്തനവും കൂടുതൽ സുതാര്യമാക്കുക എന്ന സർക്കാർ ലക്ഷ്യത്തിന് കരുത്ത് പകരുന്നത് കൂടിയാണ് ലുലു ഓൺ പ്ലാറ്റ്ഫോം.
യുഎഇയുടെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ശക്തവും സുതാര്യവുമായ ഫിനാൻഷ്യൽ സംവിധാനം ഉറപ്പാക്കുന്നതിന് കരുത്ത് പകരുന്നതാണ് ലുലുവുമായുള്ള സഹകരണമെന്ന് മന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി പറഞ്ഞു. സർക്കാർ-സ്വകാര്യ പങ്കാളിത്തം യുഎഇയുടെ വികസനത്തിന് കരുത്തേകുമെന്നും യുഎഇ മന്ത്രാലയങ്ങളുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.
ഫുഡ്, ഗ്രോസറി, ഇലക്ട്രോണിക്സ്, അക്സസറീസ്, ഓഫിസ് ഉപകരണങ്ങൾ അടക്കം ലുലുവിന്റെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഏറ്റവും മികച്ച നിരക്കിലാണ് ‘ ലുലു ഓൺ ‘ യുഎഇ മന്ത്രാലയങ്ങൾക്കായി ഉറപ്പാക്കിയിരിക്കുന്നത്. മന്ത്രാലയ പ്രതിനിധികൾക്കും ജീവനക്കാർക്കും വിവിധ ഉൽപന്നങ്ങൾ ഓർഡർ ചെയ്താൽ മികച്ച നിരക്കിൽ എത്രയും വേഗം എത്തിക്കും. 35 വിഭാഗങ്ങളിലായി ഒന്നേകാൽ ലക്ഷത്തോളം ഉൽപന്നങ്ങൾ ലുലു ഓൺ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.