Breaking News

യുഎഇയുടെ രാസ ഉൽപാദന ശേഷി കൂട്ടി അക്വാകെമി പ്രവർത്തനം തുടങ്ങി

അബുദാബി : കെമിക്കൽ കമ്പനിയായ അക്വാകെമി അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോണിൽ (കിസാഡ്) നിർമാണ കേന്ദ്രം ആരംഭിച്ചു. 2.5 കോടി ഡോളർ ചെലവിൽ നിർമിച്ച അക്വാ കെമിയിൽ എണ്ണ, വാതക അപ്സ്ട്രീം വ്യവസായങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കളാണ് നിർമിക്കുക.യുഎഇയിലെ വ്യവസായങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ പ്രാദേശികമായി ലഭ്യമാക്കാൻ സംരംഭത്തിലൂടെ സാധിക്കും. പെയ്ന്റുകൾ, കോട്ടിങ്, നിർമാണം തുടങ്ങിയ വ്യവസായങ്ങളുടെ ആവശ്യങ്ങളും നിറവേറ്റും. അബുദാബിയിലെ കേന്ദ്രം കൂടി പ്രവർത്തന സജ്ജമായതോടെ കമ്പനിയുടെ യുഎഇയിലെ നിക്ഷേപം 8.5 കോടി ഡോളറായി വർധിച്ചു.എണ്ണക്കമ്പനിയായ അഡ്നോക് ഉൾപ്പെടെ എണ്ണപ്പാട സേവന കമ്പനികൾക്ക് ആവശ്യമായ പ്രത്യേക രാസവസ്തുക്കൾ നൽകാനും സാധിക്കും. 2020 അവസാനത്തോടെ ജബൽ അലിയിൽ പ്രവർത്തനം ആരംഭിച്ചായിരുന്നു കമ്പനിയുടെ ജൈത്രയാത്ര. പുതിയ പ്ലാന്റ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക മാത്രമല്ല വ്യവസായങ്ങളെ ശാക്തീകരിക്കുക, സുസ്ഥിര വളർച്ചയെ നയിക്കുക, പ്രശ്നപരിഹാരം സാധ്യമാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നതെന്ന് അക്വാകെമി സ്ഥാപകനും എംഡിയുമായ ആനന്ദ് കുമാർ പറഞ്ഞു. യുഎഇയുടെ മേക്ക് ഐടി ഇൻ എമിറേറ്റ്സ് ആശയത്തിനു പിന്തുണ നൽകാനും ഇതിലൂടെ സാധിക്കും.
യുഎഇയുടെ രാസ ഉൽപാദന ശേഷി വർധിപ്പിച്ച് ഇറക്കുമതി കുറയ്ക്കാനും കഴിയും. ഈ സൗകര്യം നാഴികക്കല്ലാണെന്നും മേഖലയുടെ വ്യാവസായിക പരിണാമത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണെന്നും ആനന്ദ് കുമാർ പറഞ്ഞു. കഴിഞ്ഞ 4 വർഷത്തെ വിതരണ ശൃംഖലയിലെ വെല്ലുവിളികൾ ഏറ്റെടുത്താണ് പുതിയ പ്ലാന്റിലേക്ക് എത്തിയതെന്ന് അക്വാകെമി ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശോഭിത ആനന്ദ് പറഞ്ഞു. 2023ൽ ഏകദേശം 832.97 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ജിസിസി സ്പെഷ്യൽറ്റി കെമിക്കൽസ് വിപണി 2032ഓടെ ഏകദേശം 1,206.26 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. നിർമാണം, എണ്ണ, വാതകം, ഓട്ടമോട്ടീവ് വ്യവസായങ്ങൾ എന്നിവയിലെ വർധിച്ച നിക്ഷേപമാണ് അത്തരം വളർച്ചയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.