പാരിസ്ഥിതിക ബാധ്യത ഇനി സാമ്പത്തിക സ്രോതസ്.
ഫുഡ് വേസ്റ്റ് ടു ഫീഡ് -ഗള്‍ഫിലെ ആദ്യത്തെ പദ്ധതിയുമായി യുഎഇ
അബുദാബി : ഗള്‍ഫിലെ ആദ്യത്തെ ഭക്ഷ്യ പുനചംക്രമണ പദ്ധതിക്ക് യുഎഇയും സിര്‍ക ബയോടെകും കരാര്‍ ഒപ്പുവെച്ചു.
പ്രതിമാസം ഒന്നര ടണ്‍ ജൈവ വളം ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. യുഎഇയുടെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി മറിയം ബിന്ത് മൊഹമദ് അല്‍ മെഹ്‌റിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
ഭക്ഷ്യ മാലിന്യം ജൈവ എണ്ണ, വളം, കാലിത്തീറ്റ എന്നിവയാക്കിമാറ്റുന്ന പദ്ധതിയാണിത്.
സിര്‍ക ബയോടെക് എന്ന സ്റ്റാര്‍ട്അപ് കമ്പനിയാണ് ബ്ലാക് സോള്‍ഡിയര്‍ ഫ്‌ളൈ എന്ന ഒരു ലാര്‍വയെ ഉപയോഗിച്ച് ഭക്ഷ്യ മാലിന്യങ്ങളെ മൃഗപോഷകാഹാരമാക്കി മാറ്റുന്നത്. ഇത് ജൈവ വളവും എണ്ണയുമാക്കിമാറ്റും.
അബുദാബിയിലെ മസ്ദര്‍ സിറ്റിയില്‍ നടന്ന ചടങ്ങിലാണ് യുഎഇയും ബയോടെക് കമ്പനിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്.
ജൈവ മാലിന്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിനുള്ള പ്രകൃതിദത്തമായ പരിഹാരം കാണുക എന്നതായിരുന്നു യുഎഇ നേരിടുന്ന വെല്ലുവിളി.
പാരിസ്ഥിതിക ബാധ്യതയെ സാമ്പത്തിക ഉറവിടമാക്കി മാറ്റുന്നതിനുള്ള പദ്ധതിയെന്ന നിലയില്‍ ഇതിന് വലിയ പ്രാധാന്യമാണ് യുഎഇ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.