Breaking News

യുഎഇയുടെ ആകാശത്ത് എയർ ടാക്‌സി സർവീസുകൾ 2026 മുതൽ.

അബുദാബി : അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് 2026 ജനുവരി 1 മുതൽ യുഎഇയിൽ എയർ ടാക്‌സി സർവീസുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി സിഇഒ രമൺദീപ് ഒബ്‌റോയ് പറഞ്ഞു.  2024 മാർച്ചിൽ യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ലയിങ് നിർമാതാക്കളായ ആർച്ചർ ഏവിയേഷനും യുഎഇയിലെ ഏവിയേഷൻ സർവീസ് ഓപറേറ്ററായ ഫാൽക്കൺ ഏവിയേഷനും ദുബായിലെയും അബുദാബിയിലെയും നിർണായക സ്ഥലങ്ങളിൽ ”വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ചർ” പങ്കാളികളാകാനുള്ള കരാറിൽ ഒപ്പുവച്ചു.
പങ്കാളിത്തത്തിന് കീഴിൽ ആർച്ചറും ഫാൽക്കൺ ഏവിയേഷനും അറ്റ്ലാന്‍റിസ്, ദുബായിലെ പാം, അബുദാബി കോർണിഷിലെ മറീന മാൾ ഹെലിപോർട്ട് എന്നിവിടങ്ങളിൽ അത്യാധുനിക വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും. രണ്ട് കമ്പനികളും ഈ രണ്ട് ഫാൽക്കൺ വെർട്ടിപോർട്ടുകൾക്കിടയിൽ ആർച്ചേഴ്‌സ് മിഡ്‌നൈറ്റ് ഫ്ലൈയിങ് കാറിൽ പാസഞ്ചർ സേവനം ഒരുക്കുന്നതാണ്. ഇത് രണ്ട് നഗരങ്ങളുടെയും മനോഹരമായ കാഴ്ചകളോടെ ഏതാണ്ട് പൂർണമായും വെള്ളത്തിന് മുകളിലൂടെ പ്രവർത്തിക്കും. 
 2026 ന്‍റെ ആദ്യ പാദത്തിൽ അബുദാബിയിൽ ആദ്യത്തെ കൊമേഴ്‌സ്യൽ ഫ്ലൈയിങ് കാർ ഫ്ലൈറ്റ് ആരംഭിക്കുമെന്ന് ഈ മാസം ആദ്യം ആർച്ചർ ഏവിയേഷൻ പ്രഖ്യാപിച്ചിരുന്നു.  ദുബായിൽ നടന്ന മെബാ 2024 എക്‌സിബിഷനിലും കോൺഫറൻസിനിടെയും  കാറിന്‍റെ ട്രയൽസ് 2025 മേയിൽ അൽ ഐനിൽ 3-4 മാസത്തേക്ക് ആരംഭിക്കുമെന്നും തുടർന്ന് അബുദാബിയിലേയ്ക്ക് മാറുമെന്നും ഒബ്‌റോയ്  പറഞ്ഞു. 
ചൂടും പൊടിയും നിറഞ്ഞ അവസ്ഥയിലായിരിക്കും ട്രയലുകൾ. വിമാനം നിലവിൽ കലിഫോർണിയയിൽ പരീക്ഷണം നടത്തുകയാണ്.  അബുദാബിയും ദുബായിയും ഈ പുതിയ ഗതാഗത മോഡൽ അവതരിപ്പിക്കാൻ തീവ്രമായി പ്രവർത്തിക്കുന്നു.  വരും വർഷങ്ങളിൽ വർധിച്ചുവരുന്ന വാഹന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇത് അനിവാര്യമാകും.  തുടക്കത്തിൽ അബുദാബിക്കുള്ളിലാ‌ണ് പറക്കും ടാക്സികൾ പ്രവർത്തിക്കുക. 2026 മധ്യത്തോടെ അബുദാബി-ദുബായ് ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അബുദാബി-ദുബായ്, ദുബായ്-റാസ് അൽ ഖൈമ   എന്നിവയെ ബന്ധിപ്പിച്ച്   ഒരു വിപണി സൃഷ്ടിക്കാനാണ് ശ്രമിക്കുക. തുടർന്ന് അൽ ഐനുമായി ബന്ധിപ്പിക്കും. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.