അബുദാബി : അബുദാബിയുടെ വിവിധ ഭാഗങ്ങളിലും അൽ ഐനിലും ഫുജൈറയിലും ഇന്ന്(ശനി) നേരിയ തോതിൽ മഴ പെയ്തു. ചില പ്രദേശങ്ങളിൽ രാത്രി 10 വരെ മേഘങ്ങളുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു.
അബുദാബിയിലെ അബു അൽ അബ്യാദ് ദ്വീപ്, അൽ ഖുറം സ്ട്രീറ്റ്, അൽ ഷവാമേഖ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയോടെ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു. മഴ കാരണം തെന്നുന്ന റോഡായതിനാൽ ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കാൻ നിർദ്ദേശിക്കുന്നു. പരിഷ്‌ക്കരിച്ച വേഗപരിധികൾ പാലിക്കാനും താഴ്‌വരകൾ ഒഴിവാക്കാനും പ്രഥമശുശ്രൂഷ കിറ്റുകൾ കരുതാനും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. ചില തീരപ്രദേശങ്ങളിലും ഉള്‍ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
ഈ മാസം 23 വരെയുള്ള കാലാവസ്ഥാ പ്രവചനം ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു. പ്രവചനം അനുസരിച്ച് അടുത്തയാഴ്ചയിലും യുഎഇ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കൂടാതെ, മഴയുടെ സാധ്യതയും കൂടുതലാണ്. അൽഐൻ, ഫുജൈറ പരിസര പ്രദേശങ്ങളിലാണ് മഴ കൂടുതലായി പ്രതീക്ഷിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
ഇന്ന് രാജ്യത്തിന്‍റെ ഉൾ പ്രദേശങ്ങളിൽ പരമാവധി താപനില 34 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 33 മുതൽ 37 ° സെൽഷ്യസ് വരെയും പർവതങ്ങളിൽ 23 മുതൽ 27 ° സെൽഷ്യസ് വരെയും ഉയർന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.