ദുബായ് ∙ സ്വകാര്യ മേഖലയിലെ നിയമനങ്ങൾക്ക് ഓഫർ ലെറ്റർ നിർബന്ധമെന്ന് മാനവവിഭവശേഷി–ദേശീയ സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളിയുടെ നിയമനവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഓഫർ ലെറ്റർ തൊഴിലാളി വായിച്ചറിയുകയും ഒപ്പിടുകയും വേണം. ഇത് നിയമനത്തിന്റെ ആദ്യപടിയായിരിക്കുമെന്നും ഓഫർ ലെറ്റർ സാമൂഹിക സുരക്ഷാ ഇൻഷുറൻസിന്റെ ഭാഗമാക്കേണ്ടതും നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിലാളിക്കും തൊഴിലുടമക്കും ഒപ്പിട്ട മന്ത്രാലയം അംഗീകരിച്ച തൊഴിൽ കരാർ ഒരു പ്രധാന രേഖയാണെന്നും, പ്രാഥമിക തൊഴിൽ വാഗ്ദാനങ്ങൾക്ക് നിയമപരമായ സ്ഥിരീകരണം ലഭിക്കണമെങ്കിൽ ഈ കരാർ പൂർണ്ണമായി പൂർത്തിയാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ജോലിയുടെ വിവരങ്ങളും ആനുകൂല്യങ്ങളും ഓഫർ ലെറ്ററിനെ അടിസ്ഥാനമാക്കി തൊഴിൽ കരാറിൽ വ്യക്തമാക്കണം.
യുഎഇയിൽ തൊഴിൽ തേടി വരുന്നവർ ഈ മാനദണ്ഡങ്ങൾ അവഗണിക്കരുത്. സന്ദർശക വിസയിലോ താൽക്കാലിക വിസയിലോ ചെയ്യുന്ന ജോലികൾ മന്ത്രാലയ അനുമതിയില്ലാതെ ചെയ്യുന്നത് നിയമപരമായി അസാധുവാണ്. ഇത്തരത്തിലുള്ള നിയമനങ്ങൾ തൊഴിൽ തട്ടിപ്പിലേക്കും മറ്റു നിയമലംഘനത്തിലേക്കും നയിക്കാം.
രാജ്യത്തിനകത്തായാലും വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിയമനമായാലും ഓഫർ ലെറ്റർ നിർബന്ധമാണെന്ന നിർദേശം ഈ പശ്ചാത്തലത്തിലാണ് വന്നത്. മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത നിയമന കരാറുകൾ അംഗീകരിക്കപ്പെടില്ല. ഓഫർ ലെറ്ററിൽ പ്രതീക്ഷിപ്പിച്ച ആനുകൂല്യങ്ങളിൽ നിന്നും കുറവുണ്ടാകരുത്; അതിനൊപ്പം അധിക ആനുകൂല്യങ്ങൾ നൽകുന്നതിന് തടസ്സമില്ല.
തൊഴിൽ വാഗ്ദാനം വ്യാജമാണെന്നു സംശയമുണ്ടെങ്കിൽ പരാതി നൽകാം. ഓഫർ ലെറ്ററിനൊപ്പം പൊരുത്തപ്പെടാത്ത തൊഴിൽ കരാറുകൾ നിരസിക്കാം. ഈ സാഹചര്യത്തിൽ, ജോലി നഷ്ടപ്പെടുമ്പോൾ താൽക്കാലിക സഹായമായി ലഭിക്കുന്ന തൊഴിൽ രഹിത ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെ തൊഴിലാളികൾ ആനുകൂല്യങ്ങളിലെ ഭാഗമാകണമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ മറ്റു സുരക്ഷാ പരിരക്ഷകളും തൊഴിലുടമ നൽകേണ്ടതാണെന്നും, അതിനുശേഷമാണ് വീസയും യുഎഇ ഐഡി കാർഡും ലഭ്യമാക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന് പരാതി നൽകാൻ കോൾ സെന്റർ നമ്പർ 600590000-ൽ വിളിക്കാം. കൂടാതെ, മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റ് വഴിയും പരാതികൾ നൽകാനാകും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.