ദുബായ് : യുഎഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. രാവിലെ മുതൽ തുടങ്ങിയ കാറ്റ് മിക്കയിടത്തും ദൂരക്കാഴ്ച കുറയ്ക്കുകയും വാഹന സഞ്ചാരം മന്ദഗതിയിലാക്കുകയും ചെയ്തു. താപനിലയിൽ വീണ്ടും കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ പൊടിക്കാറ്റ് മുന്നറിയിപ്പുകളും നൽകിയിരുന്നു. ഇത് ദൂരക്കാഴ്ച കുറയ്ക്കുമെന്നും ദുബായ്, അബുദാബി, അൽ ഐൻ, അൽ ദഫ്ര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും കെട്ടിടങ്ങളിലേക്ക് പൊടി കടക്കുന്നത് തടയാൻ വാതിലുകളും ജനലുകളും അടച്ചിടണമെന്നും ആവശ്യപ്പെട്ടു.
ഇന്ന് താപനില 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കുറഞ്ഞ താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും പ്രതീക്ഷിക്കാം. രാജ്യത്തുടനീളം മിതമായതോ ശക്തമായതോ ആയ കാറ്റ് വീശും.തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും പർവതങ്ങളിലും ഉൾപ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും വേഗത്തിലായിരിക്കും കാറ്റ് വീശുക. നാളെയും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് എൻസിഎം പ്രവചിക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.