ദുബായ് : റമസാനിൽ യുഎഇയിൽ അവശ്യവസ്തുക്കളടക്കം വിലക്കുറവിൽ നൽകാൻ 644 പ്രമുഖ സൂപ്പർമാർക്കറ്റുകൾ മുന്നോട്ടുവന്നു. 10,000 ഉൽപന്നങ്ങളുടെ വില 50 ശതമാനത്തിലേറെ കുറച്ചു. ഒരു റീട്ടെയിലർ മാത്രം 35 ദശലക്ഷം ദിർഹത്തിന്റെ വിലക്കുറവ് പ്രഖ്യാപിച്ചു. മറ്റൊന്ന് 5,000ത്തിലധികം ഇനങ്ങൾക്ക് 60 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുവെന്നും സാമ്പത്തിക മന്ത്രാലയം അറിയിച്ചു.യുഎഇയിലായി 600ലേറെ ശാഖകൾ പ്രവർത്തിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് 5,500 ഉൽപന്നങ്ങൾക്ക് 65 ശതമാനം കിഴിവ് നൽകി. വ്രത മാസത്തിൽ ഉപഭോക്താക്കൾക്കുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കാനാണ് സംരംഭങ്ങൾ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
റമസാനിലെ വർധിച്ച ആവശ്യകത നിറവേറ്റുന്നതിനായി യുഎഇ ഭക്ഷ്യ ഇറക്കുമതി വർധിപ്പിച്ചു. ദുബായിലെ അൽ അവീർ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് മാർക്കറ്റിൽ പ്രതിദിനം 15,000 ടൺ ഉൽപന്നങ്ങൾ ലഭിക്കുന്നു, അബുദാബി വ്യാപാരികൾ 6,000 ടൺ ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്നു.
∙അന്യായ വിലവർധനവിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കും
2025 മുതൽ ഒമ്പത് അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില ആറ് മാസത്തേക്ക് സ്ഥിരപ്പെടുത്താൻ യുഎഇ തീരുമാനിച്ചിരുന്നു. അന്യായമായ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് നടപടി. പാചക എണ്ണ, മുട്ട, പാലുൽപന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻകൂർ അനുമതിയില്ലാതെ ഈ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നതിൽ നിന്ന് ചില്ലറ വ്യാപാരികൾക്ക് വിലക്കുണ്ട്. കാഫോർ, ലുലു, സ്പിന്നീസ്, സഫീർ എന്നിവയുൾപ്പെടെ 14 പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലകളുമായി ബന്ധിപ്പിച്ചിരിക്കുന്ന തത്സമയ നിരീക്ഷണ സംവിധാനവും അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഈ ഔട്ട്‌ലെറ്റുകളിലേതെങ്കിലും അനുവദനീയമായ പരിധിക്കപ്പുറം നിയന്ത്രിത ഉൽപന്നത്തിന്റെ വിലയിൽ മാറ്റം വരുത്തുകയാണെങ്കിൽ സിസ്റ്റം ഉടൻ വിവരം കൈമാറും
പരിശോധനകൾ ശക്തമാക്കും
∙ ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ചെയ്യാം
മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പറായ 8001222 എന്ന നമ്പറിൽ വിളിച്ച് വിലക്കൂടുതൽ, തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകൾ, അല്ലെങ്കിൽ ഗുണനിലവാര ആശങ്കകൾ എന്നിവ റിപ്പോർട്ട് ചെയ്യാം. 2024ൽ മന്ത്രാലയത്തിന് 1,891 ഉപഭോക്തൃ പരാതികൾ ഇലക്ട്രോണിക് വഴി ലഭിച്ചു. അവയിൽ 93 ശതമാനവും പരിഹരിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.