Breaking News

യുഎഇയിൽ മെഡിക്കൽ ഉൽപന്നങ്ങളുടെ നിയന്ത്രണത്തിനായി പുതിയ നിയമം

അബുദാബി : മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസികൾ, ഫാർമസ്യൂട്ടിക്കൽ ബിസിനസുകൾ എന്നിവ നിയന്ത്രിക്കുന്നതിനായി യുഎഇ പുതിയ നിയമം പ്രഖ്യാപിച്ചു. സ്ഥാപനം, സുരക്ഷ, വികസനം, വിതരണം എന്നിവ കാര്യക്ഷമമാക്കുകയാണ് ഇന്ന് പ്രഖ്യാപിച്ച നിയമം ലക്ഷ്യമിടുന്നത്. മെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, ആരോഗ്യ സംരക്ഷണ ഇനങ്ങൾ, ജൈവ ഉൽപന്നങ്ങൾ, സപ്ലിമെന്‍റുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയും പുതിയ നിയമത്തിന് കീഴിൽ വരും.
ഫ്രീ സോണുകളിലുള്ളവ ഉൾപ്പെടെ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ബയോബാങ്കുകളെയും ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളും ഈ നിയമത്തിന്‍റെ പരിധിയിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്കും ബയോബാങ്കുകൾക്കും ലൈസൻസ് നൽകുന്നതിനുള്ള ചട്ടക്കൂടും നിയമത്തിലൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. മാത്രമല്ല മുൻകരുതൽ എന്ന നിലയിൽ അടച്ചുപൂട്ടൽ, സ്ഥാപനങ്ങൾക്ക് 10 ലക്ഷം ദിർഹം വരെയും പ്രാക്ടീഷണർമാർക്ക് 5 ലക്ഷം ദിർഹം വരെയും പിഴ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികളും നേരിടേണ്ടിവരും.
നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:
∙ മെഡിക്കൽ ഉൽപന്നങ്ങളുടെ നിർമാണം, റജിസ്ട്രേഷൻ, വിലനിർണയം, ഇറക്കുമതി, കയറ്റുമതി, വിതരണം, കൈവശം വയ്ക്കൽ, വിപണനം, ഉപയോഗം, സുരക്ഷിതമായി നീക്കം ചെയ്യൽ എന്നിവ നിയന്ത്രിക്കുന്നു.
∙ എക്‌സ്‌ക്ലൂസീവ് ഓതറൈസേഷൻ, സോപാധിക അംഗീകാരം, അടിയന്തര ഉപയോഗ അംഗീകാരം എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ ഉൽപന്നങ്ങൾക്ക് മാർക്കറ്റിങ് അംഗീകാരങ്ങൾ നൽകുന്നത് നിയന്ത്രിക്കുന്നു.
∙ ചികിത്സാ പ്രാധാന്യമുള്ള നൂതന മെഡിക്കൽ ഉൽപന്നങ്ങൾക്ക് മാർക്കറ്റിങ് അംഗീകാരം നൽകുന്നതിനുള്ള ഒരു ഫാസ്റ്റ് ട്രാക്ക് വികസിപ്പിക്കുന്നു.
∙ മെഡിക്കൽ ഉൽപന്നങ്ങളുടെ വിതരണം, വിലനിർണയം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ നിർദ്ദേശിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ പോളിസി കമ്മിറ്റി രൂപീകരിക്കുന്നു.
∙ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖലയിൽ നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക
∙മെഡിക്കൽ ഉൽപന്നങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനും പാർശ്വഫലങ്ങൾ കുറയ്ക്കുന്നതിനും ഫാർമകോ വിജിലൻസ് നടപടിക്രമങ്ങൾ സംഘടിപ്പിക്കുന്നു.
പുതിയ നിയമത്തിന്‍റെ വ്യവസ്ഥകൾ വിവിധങ്ങളായ ഉൽപന്നങ്ങളെയും സ്ഥാപനങ്ങളെയും ബാധിക്കും. മെഡിക്കൽ ഉൽപന്നങ്ങൾ, മരുന്ന് ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ, ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ, മെഡിക്കൽ ഉപയോഗത്തിനായി ജനിതകമാറ്റം വരുത്തിയ ജൈവ ഉൽപന്നങ്ങൾ, ജൈവ ഉൽപന്നങ്ങൾ, ഡയറ്ററി സപ്ലിമെന്‍റുകൾ, സൗന്ദര്യവർധക വസ്തുക്കൾ,  എന്നിവയെല്ലാം ഈ നിയമത്തിന്‍റെ പരിധിയിൽ വരും. 
ഫ്രീ സോണുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ, ബയോബാങ്കുകൾ, ഫാർമസികൾ, ഫാർമസി ശൃംഖലകൾ, സംയുക്ത ഫാർമസികൾ, പ്രീ-ക്ലിനിക്കൽ, ക്ലിനിക്കൽ ഗവേഷണ സ്ഥാപനങ്ങൾ, ജൈവ തുല്യത കേന്ദ്രങ്ങൾ, ഫാർമസ്യൂട്ടിക്കൽ ലബോറട്ടറികൾ, ഫാക്ടറികളും കരാർ നിർമാണ സംഘടനകളും, മാർക്കറ്റിങ് സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽ കൺസൾട്ടിങ് സ്ഥാപനങ്ങൾ, മെഡിക്കൽ വെയർഹൗസുകളും മെഡിക്കൽ സ്റ്റോറുകളും, കരാർ ഗവേഷണ വികസന സംഘടനകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയും ഈ നിയമം പാലിക്കേണ്ടതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.