Breaking News

യുഎഇയിൽ മഴക്കാലം വരുന്നു; മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതരുടെ നിർദേശം.

ദുബായ് : മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി  ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) പൊതുജനങ്ങളോട് അഭ്യർഥിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ വൈദ്യുതി വിതരണം ഉറപ്പാക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.
വൈദ്യുത സംവിധാനങ്ങളുടെ പതിവ് പരിശോധനയും അറ്റകുറ്റപ്പണിയും നടത്തുക. എല്ലാ ബാഹ്യ ഇലക്ട്രിക്കൽ കണക്ഷനുകളും പാനലുകളും മീറ്റർ ബോക്സുകളും വാട്ടർപ്രൂഫും ശരിയായി ഇൻസുലേറ്റ് ചെയ്തതുമാണെന്ന് ഉറപ്പാക്കണം. വൈദ്യുത സംബന്ധമായ എല്ലാ ജോലികൾക്കും യോഗ്യതയുള്ള ഇലക്ട്രീഷ്യനെ മാത്രമേ നിയോഗിക്കാവൂ. 
വൈദ്യുത പാനലുകൾ സുരക്ഷിതമായി അടയ്ക്കുക, വൈദ്യുതി മീറ്ററിന്റെ ഗ്ലാസ് കവർ പൊട്ടിയാൽ ഉടൻ മാറ്റി സ്ഥാപിക്കുക, മേൽക്കൂരയിലെ വൈദ്യുത ചാലകങ്ങളിലെ തുറസ്സുകൾ അടയ്ക്കുക, എർത്തിങ് കേബിളുകൾ പരിശോധിച്ച് സുസ്ഥിരമാണെന്ന് ഉറപ്പാക്കുക എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  
ദേവയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും വെബ്‌സൈറ്റിലൂടെയും മഴക്കാലത്തെ സുരക്ഷാ നിർദ്ദേശങ്ങൾ ലഭ്യമാണ്. സാങ്കേതിക അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 991 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.