Breaking News

യുഎഇയിൽ ചൂട് കൂടുന്നു: സ്കൂളുകളുടെ സമയം കുറച്ചു; പുതുക്കിയ സമയം അറിയാം

അബുദാബി : യുഎഇയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്കൂൾ പ്രവൃത്തി സമയം കുറച്ച് വിദ്യാഭ്യാസ മന്ത്രാലയം . കടുത്ത ചൂടിൽനിന്ന് വിദ്യാർഥികൾക്ക് സംരക്ഷണം നൽകുന്നതിന്റെയും പഠനത്തുടർച്ച ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.
പുതുക്കിയ സമയം
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.15ന് തുടങ്ങുന്ന ക്ലാസുകൾ ഉച്ചയ്ക്ക് 1.35ന് അവസാനിപ്പിക്കും. വെള്ളിയാഴ്ചകളിൽ 7.15 മുതൽ 11 വരെയും. പുതുക്കിയ സമയം അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണമെന്നും നിർദേശിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കെല്ലാം നിയമം ബാധകമാണ്. സമയമാറ്റം വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും സ്വാഗതം ചെയ്തു.
സ്കൂളിലേക്കുള്ള പ്രവേശന മാനദണ്ഡവും കർശനമാക്കി. രാവിലെ 7ന് ഗേറ്റ് തുറക്കുകയും 7.30ഓടെ അടയ്ക്കുകയും ചെയ്യും. ഏതെങ്കിലും കാരണവശാൽ വൈകിയാൽ രക്ഷിതാവ് നേരിട്ട് സ്കൂളിൽ വിളിച്ചറിയിക്കണം. അല്ലാത്ത പക്ഷം വിദ്യാർഥിയെ പ്രവേശിപ്പിക്കില്ല.വിദ്യാഭ്യാസ നിലവാരം, വിദ്യാർഥികളുടെ അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കണിശത പുലർത്തി മൊത്തത്തിലുള്ള മികവ് ഉറപ്പാക്കണം. സിലബസ് മാറ്റങ്ങൾ ഉൾക്കൊണ്ട് അധ്യാപകർക്ക് പരിശീലനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം തുടങ്ങിയവയിലും പരിശീലനം നൽകണം. തൊഴിൽ വിപണിക്ക് ആവശ്യമായ കഴിവുകൾ വിദ്യാർഥികൾക്ക് സ്വായത്തമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.