അബുദാബി : യുഎഇയിൽ തണുപ്പ് തുടങ്ങിയതോടെ പുലർകാലങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടുതുടങ്ങി.അബുദാബിയിൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്നലെ ചിലയിടങ്ങളിൽ യെലോ, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അൽഐൻ, അബുദാബി എന്നിവിടങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. പുലർച്ചെ 2ന് തുടങ്ങിയ മൂടൽമഞ്ഞ് ചിലയിടങ്ങളിൽ രാവിലെ 10 വരെ തുടർന്നു. ദൂരക്കാഴ്ച കുറഞ്ഞതു ഗതാഗതത്തെ ബാധിച്ചതിനാൽ പലർക്കും ജോലിസ്ഥലത്തു കൃത്യസമയത്ത് എത്താനായില്ല. ഇന്നും മൂടൽമഞ്ഞുണ്ടാകുമെന്ന് അറിയിപ്പുണ്ട്. അബുദാബിയിൽ താപനില 25 ഡിഗ്രി സെൽഷ്യസായും ദുബായിൽ 27 ഡിഗ്രിയായും കുറഞ്ഞു. പർവതമേഖലകളിൽ 16 ഡിഗ്രിയായിരുന്നു കൂടിയ താപനില. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്, റോഡിലെ ഡിജിറ്റൽ ബോർഡ്, എസ്എംഎസ്, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവ വഴി നൽകുന്ന മുന്നറിയിപ്പ് അവഗണിക്കരുതെന്നും പൊലീസ് ഓർമപ്പെടുത്തി.
∙ പിഴയും ബ്ലാക്ക് പോയിന്റും
നിയമലംഘകർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക് പോയിന്റുമാണ് ശിക്ഷ. മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനമോടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ചുമത്തും.
∙ ഡ്രൈവർമാർ ചെയ്യേണ്ടത്
▶ മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം കുറച്ചും സുരക്ഷിത അകലം പാലിച്ചും വാഹനം ഓടിക്കണം.
▶ ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ.
▶ ഓവർടേക്കിങ്, ലെയ്ൻ മാറ്റം എന്നിവ പാടില്ല
▶ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ.
▶ ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽ നിന്നു മാറ്റി നിർത്തിയിടണം. അന്തരീക്ഷം തെളിഞ്ഞ ശേഷം യാത്ര തുടരാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.