അബുദാബി : യുഎഇയിൽ അടുത്തമാസ(ഡിസംബര്‍)ത്തെ ഇന്ധനവില പ്രഖ്യാപിച്ചു. നവംബറിലേതിനേക്കാളും പെട്രോളിന് 13 ഫിൽസ് വരെ കുറഞ്ഞു. അതേസമയം ഡീസലിന് 1 ഫിൽസ് കൂടുകയും ചെയ്തു. നാളെ(1) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
പെട്രോൾ വില വിശദമായി
∙ സൂപ്പർ98 – ലിറ്ററിന് 2.61 ദിർഹം. (നവംബറിൽ ലിറ്ററിന് 2.74 ദിർഹം). വ്യത്യാസം 13 ഫിൽസ്.
∙ സ്പെഷൽ 95 – ലിറ്ററിന് 2.50 ദിർഹം. (നവംബറിൽ 2.63 ദിര്‍ഹം). വ്യത്യാസം 13 ഫിൽസ്.
∙ ഇ–പ്ലസ് 91- ലിറ്ററിന് 2.43 ദിർഹം(നവംബറിൽ 2.55 ദിർഹം). വ്യത്യാസം 12 ഫിൽസ്.
∙ ഡീസൽ – ലിറ്ററിന് 2.68 ദിർഹം. (നവംബറിൽ ലിറ്ററിന് 2.67 ദിർഹം). വ്യത്യാസം 1 ഫിൽസ്.
ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഡിസംബറിൽ ഫുൾ ടാങ്ക് പെട്രോൾ ലഭിക്കുന്നത് കഴിഞ്ഞ മാസത്തേക്കാൾ 6.12 ദിർഹം മുതൽ 9.62 ദിർഹം വരെ കുറവായിരിക്കും. തുടർച്ചയായ രണ്ട് മാസം വില കുറഞ്ഞ ശേഷം നവംബറിൽ യുഎഇയിൽ ഇന്ധന വില കൂടിയിരുന്നു. 2015-ൽ യുഎഇ പെട്രോൾ വിലനിയന്ത്രണം നീക്കുകയും ആഗോള വിലയുമായി ബന്ധപ്പെടുത്തുകയും ചെയ്തതിനാൽ എല്ലാ മാസാവസാനവും നിരക്ക് പരിഷ്കരിക്കുന്നു. ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധന വിലയാണ് എല്ലാ മാസവും നിർണയിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.