Breaking News

യുഎഇയിൽ ഇന്ത്യ ഹൗസ് വരുന്നു

ദുബൈ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തതിന്റെ ഭാഗമായി യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗമാണ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ടത്.യുഎഇ വിദേശകാര്യ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറൽ കെ. നന്ദിനി സിംഗ്ല എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. കല, വിദ്യാഭ്യാസം, പൈതൃക സംരക്ഷണം, സർഗാത്മകത തുടങ്ങിയ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യ-യുഎഇ കൾച്ചറൽ കൗൺസിലിന് രൂപം നൽകാനും യോഗം തീരുമാനിച്ചു.
ഇന്ത്യ ഹൗസ് ആയിരുന്നു ചർച്ചയുടെ പ്രധാനപ്പെട്ട തീരുമാനം. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്ന നിർമിതിയാകും ഇന്ത്യ ഹൗസ്. സാംസ്‌കാരിക എവിടെ, എപ്പോൾ നിർമിക്കും എന്നതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ന്യൂഡൽഹി വേദിയാകുന്ന റൈസിന ഡയലോഗിന് വേണ്ടിയാണ് മന്ത്രി നൂറ ഇന്ത്യയിലെത്തിയത്. ഡെസ്റ്റിനി ഓർ ഡെസ്റ്റിനേഷൻ- കൾച്ചർ, കണക്ടിവിറ്റി, ടൂറിസം എന്ന വിഷയത്തിൽ നൂറ ഉച്ചകോടിയിൽ സംസാരിച്ചു. യുഎഇയുടെ സാമൂഹിക-സാമ്പത്തിക മേഖലയിൽ ഇന്ത്യൻ സമൂഹം വഹിച്ച പങ്കിനെ അവർ സംവാദത്തിൽ എടുത്തു പറഞ്ഞു. സാംസ്‌കാരിക മന്ത്രാലയം അണ്ടർ സെക്രട്ടറി മുബാറക് അൽ നഖി, ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുന്നാസർ അൽ ഷാലി തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.