Breaking News

യുഎഇയില്‍ ഒരു സംരംഭമെന്ന സ്വപ്നം വിദൂരമല്ല; നേടാം ഈ ബിസിനസ് ലോണുകൾ, അറിയാം തിരച്ചടവും പലിശയും.

ദുബായ് : യുഎഇയില്‍ ജോലിതേടിയെത്തുന്നവരുള്‍പ്പടെ മിക്കവരും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുളള കാര്യമാകും സ്വന്തമായി ഒരു സംരംഭം തുടങ്ങുകയെന്നുളളത്. സ്വന്തമായി സംരംഭം തുടങ്ങുന്നതില്‍ ഏറ്റവും വലിയ വെല്ലുവിളി പണമാണ്. രാജ്യത്തെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സംരംഭകരുടെ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കാറുണ്ട്. സംരംഭക ലോണുകള്‍ അനുവദിക്കുന്നതില്‍ യുഎഇ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 
ബിസിനസ് അഥവാ സംരംഭവുമായി ബന്ധപ്പെട്ട് പ്രധാനമായും ആറ് തരത്തിലുളള ലോണുകളാണ് നല്‍കാറുളളത്. ടേം ലോണ്‍സ്, സ്റ്റാർട്ട് അപ് ലോണ്‍സ്, ചെറുകിട ബിസിനസ് ലോണ്‍, ട്രേഡ് ഫിനാന്‍സ് ലോണ്‍, ഇസ്‍ലാമിക ഫിനാന്‍സ്, എക്വിപ്മെന്റ് ഫിനാന്‍സ് ലോണ്‍ എന്നിങ്ങനെയാണിത്.

  1. ടേം ലോണ്‍
    ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് നിശ്ചിത തുക കടമെടുക്കുന്ന തരത്തിലുളള ലോണ്‍ ആണിത്. തവണകളായി തിരിച്ചടയ്ക്കണം. പലിശ തുകയും തിരിച്ചടവില്‍ ഉള്‍പ്പെടും. ഒരു വർഷം മുതല്‍ 10 വർഷം വരെയാണ് ഇത്തരം ലോണുകളുടെ കാലാവധി
  2. സ്റ്റാർട്ടപ്പ് ലോണുകള്‍
    ബിസിനസ് ലോണുകള്‍ അനുവദിക്കുന്നതിന് സ്ഥാപനങ്ങളുടെ പ്രവർത്തകാലയളവ്, വാർഷിക വിറ്റുവരവ് എന്നീ രേഖകള്‍ ആവശ്യമാണ്. എന്നാല്‍ സ്റ്റാർട്ടപ്പ് ലോണുകള്‍ അനുവദിക്കുന്നതിന്  ഇത്തരം കാര്യങ്ങളില്‍ ഇളവുണ്ട്. ബാങ്കുകളോ ധനകാര്യസ്ഥാപനങ്ങളോ നല്‍കുന്ന ഇത്തരം ലോണുകളിലൂടെ ലഭിക്കുന്ന തുകയ്ക്കും പരിധിയുണ്ട്. അതേ സമയം തിരിച്ചടവ് സമയവും കുറവായിരിക്കും.
  3. ചെറുകിട ബിസിനസ് ലോണുകള്‍
    കുറഞ്ഞ പലിശ നിരക്കുകളും ചെറിയ രീതിയിലുളള തിരിച്ചടവുമാണ് ഇത്തരം ലോണുകളുടെ പ്രത്യേകത. ബിസിനസുകള്‍ പ്രവർത്തനം ആരംഭിക്കുന്നതിനുളള നിക്ഷേപമായാണ് ഇത്തരം ലോണുകള്‍ വിലയിരുത്തപ്പെടുന്നത്.
  4. ട്രേഡ് ഫിനാന്‍സ് ലോണുകള്‍
    അന്താരാഷ്ട്ര തലത്തിലുളള ബിസിനസുകള്‍ക്കാണ് ട്രേഡ് ഫിനാന്‍സ് ലോണുകള്‍ നല‍്കുന്നത്. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട ഷിപ്പിങ്, ഇന്‍വെന്‍ററി ചെലവുകള്‍ക്കുളള ലോണുകള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടും.
  5. ഇസ്ലാമിക് ഫിനാന്‍സ് ലോണ്‍
    ഇസ്ലാമിക് ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ച് ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഇസ്ലാമിക് ഫിനാന്‍സ് ലോണുകള്‍ തിരഞ്ഞെടുക്കാം. പലിശ രഹിതമാണിത്. പലിശയ്ക്ക് പകരം, ധനകാര്യ സ്ഥാപനങ്ങള്‍ ലാഭവിഹിതമോ പാട്ടക്കരാറോ പോലുളള നിബന്ധനകള്‍ ഉള്‍പ്പെടുത്താറുണ്ട്.
  6. ഉപകരണ സാമ്പത്തിക ലോണുകള്‍
    ബിസിനസിനായി ഉപകരണങ്ങള്‍ വാങ്ങുന്നതിനോ പ്രത്യേക ഉപകരണങ്ങള്‍ നിർമ്മിക്കുന്നതിനോ ആവശ്യമായ ധന സഹായമെന്ന രീതിയിലാണ് ഈ ലോണ്‍ അനുവദിക്കുന്നത്.

യോഗ്യത

  1. ലോണ്‍ അപേക്ഷകന് 21 വയസ് പൂർത്തിയായിരിക്കണം
  2. ബിസിനസ് സംരംഭം ഒരു വർഷത്തിലധികമായി യുഎഇയില്‍ പ്രവർത്തിക്കുന്നതായിരിക്കണം. (ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും നിയമങ്ങള്‍ അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടായിരിക്കും. ഉദാരണത്തിന് ചില ധനകാര്യ സ്ഥാപനങ്ങള്‍ രണ്ട് വർഷത്തിലധികം യുഎഇയില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ലോണുകള്‍ അനുവദിക്കുന്നത്)
  3. വാർഷിക വിറ്റുവരവ് 10 ലക്ഷം ദിർഹമായിരിക്കണം. ചില ധനകാര്യ സ്ഥാപനങ്ങള്‍  ഇതിലും ഉയർന്ന വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്കാണ് ലോണുകള്‍ അനുവദിക്കുന്നത്.
  4. യുഎഇയില്‍ കോ‍ർപ്പറേറ്റ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം

ആവശ്യമായ രേഖകള്‍

  1. സാധുവായ പാസ്പോർട്ട്
  2. സാധുവായ എമിറേറ്റ്സ് ഐഡി
  3. ബാങ്ക് സ്റ്റേറ്റ് മെന്റ് (ചില ബാങ്കുകള്‍ അവസാന ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്റ് ചോദിക്കാറുണ്ട്)
  4. ബിസിനസ് ട്രേഡ് ലൈസന്‍സ് (ലോണിന് അപേക്ഷിക്കുന്നയാളുടെ പേര് ഉടമ, പാർട്ണർ, സ്റ്റേക്ക് ഹോള്ഡർ, മാനേജർ എന്നിവയില്‍ ഏതെങ്കിലുമായി രേഖപ്പെടുത്തിയിരിക്കണം)
  5. വാറ്റ് വിവരങ്ങള്‍
  6. ടെനന്‍സി കോണ്‍ട്രാക്ട്
  7. പങ്കാളിത്ത-എല്‍എല്‍സി കമ്പനികള്‍ ധാരണ പത്രം നല്‍കണം.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.