യുഎഇയില്‍ ഇതാദ്യമായാണ് പെട്രോള്‍ വില ലിറ്ററിന് നാലു ദിര്‍ഹത്തിനു മേല്‍ എത്തുന്നത്
അബുദാബി : പ്രതിമാസ അവലോകനത്തിനു ശേഷം പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിപ്പിക്കാന്‍ യുഎഇ പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു.
ജൂണ്‍ ഒന്നു മുതല്‍ ഒരു മാസക്കാലയളവിലേക്കാണ് പുതുക്കിയ വില. പെട്രോള്‍ വില മെയ് മാസത്തേക്കാള്‍ ലിറ്ററിന് 49 ഫില്‍സ് വരെയാണ് വര്‍ദ്ധിച്ചത്.
പുതുക്കിയ പെട്രോള്‍ വില-
സൂപ്പര്‍ 98 ലിറ്ററിന് 4.15 ദിര്‍ഹം
സ്‌പെഷ്യല്‍ ലിറ്ററിന് 4.03 ദിര്‍ഹം
ഇ പ്ലസ് ലിറ്ററിന് 3.96 ദിര്‍ഹം
ഡീസല്‍ ലിറ്ററിന് 4.14 ദിര്‍ഹം .
2022 ജനുവരിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 2.65 ദിര്‍ഹമായിരുന്നു. അഞ്ചു മാസത്തെ ഇടവേളയില്‍ നിരക്ക് 56 ശതമാനം കണ്ട് വര്‍ദ്ധിച്ച് 4.03 ദിര്‍ഹമായി ഉയരുകയായിരുന്നു.
ഫെബ്രുവരിയില്‍ സൂപ്പര്‍ 98 ലിറ്ററിന് 3.66 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പഴയ വില 3.55 ആയിരുന്നു.
ഏറ്റവും ഗ്രേഡ് കുറഞ്ഞ പെട്രോളായ ഇ പ്ലസിന്റെ പഴയ വില 3.48 ആയിരുന്നു. ഡിസലിന്റെ പഴയ വില ലിറ്ററിന് 4.08 ദിര്‍ഹമായിരുന്നു.
പെട്രോള്‍ വില വര്‍ദ്ധിക്കുന്നുവെന്ന വാര്‍ത്ത രാത്രി പത്തു മണിയോടെയാണ് പുറത്തു വന്നത്. ഇതോടെ പെട്രോള്‍ സ്റ്റേഷനുമുന്നില്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം നിറയ്ക്കാനെത്തിയവരുടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.
എസ് യു വി കാറുകള്‍ക്ക് ഇന്ധന ടാങ്ക് പൂര്‍ണമായും നിറയ്ക്കുമ്പോള്‍ ഇപ്പഴത്തെ നിലയ്ക്ക് 50 മുതല്‍ 70 ദിര്‍ഹം വരെ അധിക നിരക്ക് നല്‍കേണ്ടിവരും ഇതു മൂലമാണ് പലരും ഒരു തവണ മാത്രമേ ലഭിക്കുകയുള്ളുവെങ്കിലും ഈ നേട്ടത്തിനായി അര്‍ദ്ധരാത്രി പന്ത്രണ്ടിനു മുമ്പ് പഴയ നിരക്കില്‍ ഇന്ധനം നിറയ്ക്കാന്‍ ക്യൂവില്‍ കിടന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.