Gulf

യുഎഇയില്‍ ചൂട് വര്‍ദ്ധിക്കുന്നു, താപനില 40 ഡിഗ്രിയിലേക്ക്

ഈര്‍പ്പവും പൊടിയും ചേര്‍ന്ന് അന്തരീക്ഷത്തില്‍ സ്‌മോഗ് പടരുന്നു. വാഹനം ഓടിക്കുന്നവര്‍ക്ക് ദൂരക്കാഴ്ച കുറയും

ബുദാബി : വേനല്‍ക്കാലത്തിന്റെ ആരംഭം രാജ്യത്ത് പ്രകടമായി. രാവിലെ വാഹനം ഓടിക്കുന്നവരുടെ ദൂരക്കാഴ്ച കുറയുന്ന രീതിയില്‍ പൊടിപടലവും ഈര്‍പ്പവും കലര്‍ന്ന് സ്‌മോഗ് രൂപപ്പെട്ടുന്നത് പതിവായി.

അബുദാബി, ദുബായ്, ഷാര്‍ജ, അജമാന്‍ എന്നിവടങ്ങളില്‍ സ്‌മോഗ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്, യെലോ അലര്‍ട്ടുകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്.

അന്തരീക്ഷ താപനില നാല്‍പതു ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലും അന്തരീക്ഷ ഈര്‍പ്പവും താപനിലയും വര്‍ദ്ധിക്കും.

കടലോര മേഖലകളില്‍ താപനില പകല്‍ സമയം വര്‍ദ്ധിക്കും. നാല്‍പതു ഡിഗ്രിയിലുമേറെയാകും ഇവിടെ ചൂട് അനുഭവപ്പെടുക. അതേസമയം, അല്‍ ഐന്‍, റാസല്‍ ഖൈമ തുടങ്ങിയ മലയോര മേഖലകളില്‍ 27 നും 32 നും ഇടയിലാകും താപനില.

രാത്രികാലങ്ങളിലാകും അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കുക. എണ്‍പതു ശതമാനത്തോളം ഈര്‍പ്പമാകും തീരമേഖലകളില്‍ അനുഭവപ്പെടുക.

യുഎഇയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും വേനല്‍ക്കാലത്തിന്റെ ആരംഭമാണ് ഏപ്രില്‍ അവസാന വാരത്തോടെ അനുഭവപ്പെടുക. മെയ്. ജൂണ്‍, ജൂലൈ, ഓഗസ്ത് വരെയാണ് വേനല്‍ക്കാലം. സെപ്തംബര്‍ പാതി മുതല്‍ ചൂടുകുറയുകയും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.