Breaking News

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പതാക ദിനം ആചരിച്ചു

ദുബായ് : യുഎഇയുടെ വിവിധ എമിറേറ്റുകളിൽ പതാകദിനം ആചരിച്ചു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിആർഎഫ്‌എ) ആസ്ഥാനത്ത് യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു. ഔദ്യോഗികമായി നവംബർ 3ന് ആചരിക്കുന്ന യുഎഇ പതാക ദിനത്തിന്‍റെ മുന്നേടിയായി  വെള്ളിയാഴ്ച പതാക ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആഹ്വാനപ്രകാരമാണ് പരിപാടികൾ.
ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് അസിസ്റ്റന്‍റ് ഡയറക്ടർ  ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ യുഎഇ ദേശീയ പതാക ഉയർത്തി. തുടർന്ന്  നടന്ന സൈനിക പരേഡിൽ  അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.  ജിഡിആർഎഫ്എയിലെ വിവിധ ഡിപ്പാർട്ട്മെന്‍റ് തലവന്മാരും സ്വദേശികളും വിദേശികളും അടക്കമുള്ള ഒട്ടേറെ പേരും പങ്കെടുത്തു
രാജ്യസ്നേഹത്തിന്‍റെയും ഒരുമയുടെയും സന്ദേശമാണ്  യുഎഇ പതാകദിനം പകരുന്നതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. ദിനാചരണ ഭാഗമായി യുഎഇയുടെ പതാകളാലും നിറങ്ങളാലും ഡയറക്ടറേറ്റും പരിസരവും പ്രത്യേകം അലങ്കരിച്ചിരുന്നു. ഷാർജയിലും ഗംഭീരമായി പതാകദിനാചരണം നടന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.