യുഎഇയിലെ പ്രധാന നഗരങ്ങളിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് മുൻകരുതൽ നിർദ്ദേശം
ദുബായ് / ഷാർജ / അബുദാബി : ദുബായ്, ഷാർജ, അബുദാബി നഗരങ്ങളിൽ റോഡ് പുനർനിർമാണവും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണങ്ങൾ ഈ മാസം 28 മുതൽ നിലവിൽ വരുന്നു. യാത്രക്കാർ മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദുബായ്
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311):
അൽ ബരാരി അണ്ടർപാസിൽജൂൺ 28 മുതൽ രണ്ട് മാസം ഗതാഗത നിയന്ത്രണം ബാധകമാകും.
റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ആണ് ഇക്കാര്യം അറിയിച്ചത്.
മഴവെള്ളവും ഭൂഗർഭജലവും ഉൾപ്പെടെയുള്ള ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും റോഡ് പുതുക്കുന്നതിനുമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
യാത്രക്കാർക്ക് ദുബായ്-അൽഐൻ ബ്രിഡ്ജ് (ജബൽ അലി ഭാഗത്തേക്കുള്ള യു-ടേൺ), ഗ്ലോബൽ വില്ലേജ് അണ്ടർപാസ്, ഉമ്മു സുഖീം സ്ട്രീറ്റ് കവലയിൽ നിന്നുള്ള ഷാർജയിലേക്കുള്ള യു-ടേൺ എന്നിവ പകരമായ റൂട്ടുകളായി ഉപയോഗിക്കാമെന്ന് RTA നിർദേശിക്കുന്നു.
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…