കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ആശങ്കപരത്തി വീണ്ടും കോവിഡ് മരണം
അബുദാബി /റിയാദ് : ഗള്‍ഫില്‍ ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1435 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1243 പേര്‍ രോഗമുക്തി നേടി. ഇടവേളയ്ക്ക് ശേഷം കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ ഒമ്പതിനാണ് വീണ്ടും കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. ഏപ്രില്‍ മാസം ശരാശരി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നൂറിനടത്തായിരുന്നു.
സൗദി അറേബ്യയിലും സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 963 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയില്‍ ഏഴുന്നൂറു കോവിഡ് രോഗികളായിരുന്നു. ഈ വാരം ഇത് ആയിരത്തിനടുത്തേക്ക് എത്തിയിട്ടുണ്ട്.
അതിനിടെ കോവിഡ് ബാധിച്ച് ഗുരുതരമായ നിലയില്‍ ചികിത്സയിലായിരുന്ന ഒരു രോഗി മരണമടയുകയും ചെയ്തു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9180 ആയി.
രോഗം ബാധിച്ചവരില്‍ നിലവില്‍ 114 പേര്‍ ഗുരുതരാവസ്ഥയിലാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.