ദോഹ: കണ്ണൂരിൽ നിന്നും ദോഹയിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ച രാത്രി 7.15ന് കണ്ണൂരിൽ നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്നു ഐ.എക്സ് 773 വിമാനമാണ് ഒരു രാത്രി മുഴുവൻ യാത്രക്കാരെ വിമാനത്താവളത്തിൽ തളച്ചിട്ട് യാത്ര മുടക്കിയത്. സാങ്കേതിക തകരാർ കാരണം പുറപ്പെടാൻ വൈകുമെന്നാണ് അറിയിപ്പ്. ഒടുവിലെ അറിയിപ്പ് പ്രകാരം ബുധനാഴ്ച രാവിലെ 6.05ന് പുറപ്പെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ചൊവ്വാഴ്ച രാത്രിയിൽ യാത്ര അനിശ്ചിതമായി വൈകിയതോടെ വിമാനത്താവളത്തിൽ യാത്രക്കാർ ബഹളം വെച്ചത് നാടകീയ രംഗങ്ങളും സൃഷ്ടിച്ചു. പൊലീസ് കൂടി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. രാത്രി ഒരു മണിയോടെ യാത്രക്കാരിൽ ഒരു വിഭാഗത്തെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ഷെഡ്യൂൾ പ്രകാരം പുറപ്പെടാനായി യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയ ശേഷമാണ് നാടകീയ രംഗങ്ങളുടെ തുടക്കം. നിശ്ചിത സമയം കഴിഞ്ഞ്, ഒരു മണിക്കൂറോളം പിന്നിട്ടിട്ടും വിമാനം പുറപ്പെടാതായതോടെയാണ് സാങ്കേതിക തകരാർ യാത്രക്കാരെ അറിയിക്കുന്നത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ യാത്രാ സൗകര്യമൊരുക്കാമെന്ന എയർ ഇന്ത്യ അധികൃതരുടെ ഉറപ്പിനെ തുടർന്നായിരുന്നു യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്.എന്നാൽ, പറഞ്ഞത് പ്രകാരം രാത്രി 12.30നും വിമാനം പുറപ്പെടില്ലെന്നുറപ്പായതോടെ യാത്രക്കാർ ബഹളം വെച്ചു. ചിലർ ടിക്കറ്റ് മാറ്റി വാങ്ങി കോഴിക്കോട് വഴി യാത്ര ചെയ്യാനും തീരുമാനിച്ചു. വിസ കാലാവധി അവസാനിക്കുന്നവരും, ബുധനാഴ്ച തന്നെ ജോലിയിൽ പ്രവേശിക്കേണ്ടവരും ഉൾപ്പെടെ പ്രവാസികളെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥ വീണ്ടും പെരുവഴിയിലാക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.