Breaking News

യമുന നദിയിലെ വെള്ളത്തിൽ ഹരിയാന വിഷം കലർത്തുന്നുവെന്ന പരാമർശം: അരവിന്ദ് കേജ്‌രിവാളിനെതിരെ കേസ്

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെതിരെ കേസെടുത്തു ഹരിയാന പൊലീസ്. യമുന നദിയിലെ വെള്ളത്തിൽ ഹരിയാന വിഷം കലർത്തുന്നുവെന്ന കേജ്‌രിവാളിന്റെ പരാമർശത്തിലാണു കേസ്. ജഗ്‌മോഹൻ മൻചൻഡ എന്നയാളുടെ പരാതിയിൽ കുരുക്ഷേത്രയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷനിലാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപത്തിന് പ്രേരിപ്പിച്ചു, വിദ്വേഷം പടർത്തി, മനഃപൂർവം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയ കുറ്റങ്ങളാണു കേജ്‌രിവാളിനെതിരെ ചുമത്തിയത്. ഡൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നെന്നായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കേജ്‌രിവാളിനോട് വിശദീകരണം തേടിയിരുന്നു. ജലശുദ്ധീകരണ പ്ലാന്റുകൾക്കു പൂർണശേഷിയിൽ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ യമുനയിലെ അമോണിയ അളവ് ഉയർന്നെന്നു ഡൽഹി ജല ബോർഡിനെ ഉദ്ധരിച്ച് കേജ്‌രിവാൾ കമ്മിഷനു നൽകിയ മറുപടിയിൽ പറഞ്ഞു. ‘‘ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമാണു ഡൽഹിക്കു കുടിവെള്ളം കിട്ടുന്നത്. വെള്ളം വളരെ മലിനവും ആരോഗ്യത്തിനു ദോഷമുള്ളതുമാണ്. അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹരിയാനയിലെ ബിജെപി സർക്കാർ വെള്ളത്തിൽ വിഷം കലർത്തുകയാണ്. ഡൽഹി ജല ബോർഡിന്റെ ജാഗ്രത കൊണ്ടാണു തടയാനായതെന്നും അദ്ദേഹം പറഞ്ഞു. പരാമർശത്തെ തുടർന്ന് ഹരിയാന കോടതി കേജ്‌രിവാളിന് സമൻസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. 17ന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.