തിരുവനന്തപുരം : വിശേഷണം ആവശ്യമില്ലാത്ത കലാകാരനാണ് മോഹൻലാൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സിനിമ പീഡന വിവാദങ്ങളെ തുടർന്നുണ്ടായ ‘അമ്മ’യിലെ കൂട്ട രാജിക്കു
പിന്നാലെ മോഹൻലാൽ അടക്കം വിമർശനങ്ങൾ നേരിടുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇന്ന് ഉച്ചയ്ക്ക് മോഹൻലാൽ മാധ്യമങ്ങളെ കണ്ടിരുന്നു.
മലയാള സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുകയും മലയാള സിനിമയുടെ യശസ് ഉയർത്തുകയും ചെയ്യുന്ന കലാകാരനാണു മോഹൻലാൽ. മലയാളം മോഹൻലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹൻലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണ്. കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേർത്തു നിർത്തുന്ന കലാകാരനാണു ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.സിനിമാ മേഖലയിലടക്കം സ്ത്രീകൾക്കു നിർഭയമായി ജോലി ചെയ്യാൻ കഴിയണം. കലാകാരികൾക്ക് ഉപാധികൾ ഉണ്ടാകരുത്. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ചടങ്ങിൽ പങ്കെടുത്തു. ശ്രീകുമാരൻ തമ്പിയുടെ പേരിലുള്ള പുരസ്കാരം മോഹൻലാലിന് മുഖ്യമന്ത്രി സമ്മാനിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.