റിയാദ് ∙ റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ പുതുതായി നിർമിച്ച സൗദി അറേബ്യൻ എംബസിയുടെ പുതിയ കെട്ടിടം വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ഭാഗമായി മന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്തു.
പുതിയ ആസ്ഥാനത്തിന്റെ സൗകര്യങ്ങളും വകുപ്പുകളും വിദേശകാര്യ മന്ത്രി നേരിൽ സന്ദർശിച്ചു. വിദേശത്തുള്ള സൗദി പൗരന്മാർക്കും വിദേശികളായ സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കെട്ടിടം.
നയതന്ത്ര പ്രവർത്തനങ്ങൾ വികസിപ്പിക്കാനും, രാജ്യത്തിന്റെ വിദേശ ദൗത്യങ്ങളുടെയും പ്രതിനിധിത്വത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്ര കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സംരംഭം.
ഉദ്ഘാടന ചടങ്ങിൽ വിദേശകാര്യ സഹമന്ത്രി അബ്ദുൽ ഹാദി അൽ മൻസൂരി, രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. സുഊദ് അൽ സാത്വി, റഷ്യയിലെ സൗദി അംബാസഡർ അബ്ദുൽറഹ്മാൻ അൽ അഹമ്മദ്, വിദേശകാര്യ മന്ത്രാലയത്തിലെ പദ്ധതികളുടെയും ആസ്തികളുടെയും അണ്ടർ സെക്രട്ടറി എഞ്ചിനിയർ ഖാലിദ് അൽ റുമൈഹ്, മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.