മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും,തെറ്റിപ്പിരിഞ്ഞ ശേഷമാണ് തട്ടിപ്പു കാരനാണെന്ന് അറിഞ്ഞതെന്നും അനിത അന്വേഷണ സംഘത്തിന് മൊഴി നല്‍കി
കൊച്ചി:മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ആദ്യം അറിഞ്ഞിരുന്നി ല്ലെന്ന് വിദേശമലയാളി അനിത പുല്ലയിലിന്റെ മൊഴി.വീഡിയോ കോള്‍ വഴിയാണ് ഇറ്റലിയിലുള്ള അനിത യുടെ മൊഴി രേഖപ്പെടുത്തിയത്. മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും,തെറ്റിപ്പി രിഞ്ഞ ശേഷമാണ് തട്ടിപ്പു കാരനാണെന്ന് അറിഞ്ഞതെന്നും അനിത അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
മോന്‍സനുമായി അനിതയ്ക്ക് നിരവധി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. സൈബര്‍ പോലീസ് സംഘടിപ്പിച്ച കൊക്കൂണ്‍ ഫെസ്റ്റിലെസാന്നിദ്ധ്യം, മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് നട ത്താന്‍ അനിതയുടെ ഉന്നതബന്ധം ഉപയോഗിച്ചോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് ചോദിച്ചറി ഞ്ഞ തായാണ് വിവരം. തട്ടി പ്പുകാരനാണെന്ന് അറിയാതെയാണ് മോന്‍സനുമായി സൗഹൃദം സ്ഥാപി ച്ചതെന്നും, തട്ടിപ്പ് പുറത്ത് വരാന്‍ താനും കാരണക്കാരിയാണെന്നും അനിത നേരത്തെ പറഞ്ഞിരുന്നു.
മോന്‍സന്റെ പലസാമ്പത്തിക ഇടപാടുകളുമായി അനിതയ്ക്ക് ബന്ധമുണ്ടെന്ന തെളിവുകളും മൊഴികളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്തിയത്.വേള്‍ഡ് മല യാളി കൗണ്‍സില്‍ സംഘടനയുടെ ഭാരവാഹിയായിരുന്ന സമയത്ത് ഇവര്‍ മോന്‍സനുമായി അടുപ്പം സൂ ക്ഷിച്ചിരുന്നു.മോന്‍സന്റെ കൊച്ചിയിലെ വീട്ടിലെത്തി ഒരാഴ്ചയോളം താമസിക്കുകയും ചെയ്തിരുന്നു. മോന്‍ സന്റെ പലസാമ്പത്തിക ഇടപാടുകളുമായി അനിതയ്ക്ക് ബന്ധമുണ്ടെന്ന തെളിവുകളും മൊഴികളും ലഭിച്ച തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്തിയത്.
മോന്‍സന്‍ വിദേശമലയാളികളടക്കം പൊലീസിലെ വലിയ ഉന്നതരെ പരിചയപ്പെട്ടത് അനിത വഴിയാണെ ന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച മൊഴികളും തെളിവുകളും. ഈഘടത്തിലാണ് ക്രൈംബ്രാഞ്ച് അനിത യുടെ മൊഴിയെടുത്തത്. വിദേശമലയാളികളുമായിട്ടുള്ള ഇവരുടെ പുരാവസ്തു ഇടപാടിനും അനിത പല തരത്തില്‍ സഹായിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇനി മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികള്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.