Editorial

മോദി ഭരണത്തിന്‍ കീഴില്‍ കോര്‍പ്പറേറ്റുകള്‍ക്കും കഷ്‌ടകാലം

സാമ്പത്തിക മാന്ദ്യം മിക്കവാറും എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്‌. മാന്ദ്യം മൂലം ബിസിനസില്‍ പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ കോവിഡ്‌-19 സൃഷ്‌ടിച്ച ആശങ്കകള്‍ അയയുന്നതോടെ ഒരു കരകയറ്റം സമ്പദ്‌വ്യവസ്ഥയില്‍ ദൃശ്യമായാല്‍ അതിജീവനത്തിന്റെ വഴിയിലേക്ക്‌ നീങ്ങും. എന്നാല്‍ മാന്ദ്യം മാറിയാലും ഇനിയൊരു അതിജീവനം സാധ്യമല്ലാത്ത ഒരു കൂട്ടം കോര്‍പ്പറേറ്റുകളുണ്ട്‌. തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ട ഈ കോര്‍പ്പറേറ്റുകളെ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുന്ന മാന്ദ്യത്തിനുപരിയായ ചില കാരണങ്ങളാണ്‌ ആ നിലയിലെത്തിച്ചത്‌. രണ്ട്‌ ഡസനിലേറെ കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകള്‍ മിക്കവാറും പുനരുജ്ജീവനം അസാധ്യമാം വിധം ഏതാണ്ട്‌ ഒരേ സമയം തകര്‍ന്നടിയുന്ന കാഴ്‌ച സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്‌. മോദി ഭരണത്തിന്‍ കീഴിലെ ക്രോണി കാപ്പിറ്റലിസത്തിന്റെ `പങ്കുകച്ചവടത്തി’ല്‍ വീതം കിട്ടാതെ പോയതാണ്‌ ഈ കമ്പനികളെ കുരുക്കിലാക്കിയത്‌.

കിങ്‌ഫിഷര്‍, അനില്‍ ധിരുബായി അംബാനി ഗ്രൂപ്പ്‌, വീഡിയോകോണ്‍, ജയപ്രകാശ്‌ അസോസിയേറ്റ്‌സ്‌, ഭുഷന്‍ സ്റ്റീല്‍, ജെറ്റ്‌ എയര്‍വേസ്‌, ഐഎല്‍ & എഫ്‌എസ്‌, കോഫീ ഡേ, സഹാറ, യൂണിടെക്‌, ജിഎംആര്‍, ജിവികെ, ഐവിആര്‍സിഎല്‍, യൂണിടെക്‌, ഗീതാജ്ഞലി ജെംസ്‌, കോക്‌സ്‌ & കിങ്‌സ്‌, തോമസ്‌ കുക്ക്‌, സിംപ്ലക്‌സ്‌ ഇന്‍ഫ്ര, സിന്‍ടെക്‌സ്‌, ക്രോംപ്‌റ്റന്‍ ഗ്രീവ്‌സ്‌, സീ ഗ്രൂപ്പ്‌, യെസ്‌ ബാങ്ക്‌, ഫോര്‍ട്ടിസ്‌ ഹെല്‍ത്ത്‌കെയര്‍, എച്ച്‌ഡിഐഎല്‍, ഡിഎച്ച്‌എഫ്‌എല്‍ തുടങ്ങിയ കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകളാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കടുത്ത പ്രതിസസന്ധിയില്‍ അകപ്പെട്ടത്‌. ഈ ഗ്രൂപ്പുകളുടെ പതനത്തിനൊപ്പം അനില്‍ അംബാനി, വിജയ്‌ മല്യ, സുഭാഷ്‌ ചന്ദ്ര, റാണാ സിംഗ്‌, സിംഗ്‌ സഹോദരങ്ങള്‍, നരേഷ്‌ ഗോയല്‍, സുബ്രതോ റോയ്‌ തുടങ്ങിയ കോര്‍പ്പറേറ്റ്‌ കുലപതികളുടെ പ്രതിച്ഛായയാണ്‌ വീണുടഞ്ഞത്‌. ഇന്ത്യക്കാര്‍ക്ക്‌ പരിചിതമായ ഒട്ടേറെ ബ്രാന്റുകളാണ്‌ ഈ പതനത്തിന്റെ ഫലമായി ഇല്ലാതാകുന്നത്‌. പല കമ്പനികള്‍ക്കും ഇനിയൊരു കരകയറ്റം ചിന്തനീയം പോലുമല്ല.

ഈ കമ്പനികളുടെ തകര്‍ച്ചയില്‍ ഓരോന്നിനും അതിന്റേതായ കാരണങ്ങളുണ്ടെങ്കിലും പൊതുവായ ചില ഘടകങ്ങള്‍ കൂടി നിലനില്‍ക്കുന്നുണ്ട്‌. സവിശേഷമായ രാഷ്‌ട്രീയ സാഹചര്യം അതിനൊരു കാരണം തന്നെയാണ്‌. രാഷ്‌ട്രീയ അന്തരീക്ഷത്തിലുണ്ടായ മാറ്റം പല കമ്പനികളെയും സംബന്ധിച്ചിടത്തോളം ഉപജാപങ്ങള്‍ അസാധ്യമാക്കി. കൃത്യമായി പറഞ്ഞാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ്‌ ഈ മാറ്റമുണ്ടായത്‌. മോദി സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തു ന്ന കമ്പനികള്‍ക്ക്‌ മാത്രം ആനുകൂല്യങ്ങള്‍ ല ഭിക്കുന്ന സവിശേഷ സാഹചര്യത്തില്‍ നേര ത്തെ മുന്‍ സര്‍ക്കാരുകളുമായും അതിലെ സഖ്യകക്ഷികളുമായുള്ള അതിരുവിട്ട ബന്ധങ്ങളിലൂടെ തങ്ങള്‍ക്ക്‌ വേണ്ട നയങ്ങളും നടപടികളും ലൈസന്‍സുകളും പൊതുമേഖലാ ബാങ്ക്‌ വായ്‌പയും നേടിയെടുത്തിരുന്ന മറ്റൊരു കൂട്ടം കമ്പനികള്‍ക്ക്‌ അത്‌ തുടര്‍ന്നും ലഭിക്കാതെ പോന്നതോടെ ബിസിനസില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വന്നു. മോദി ഭരണത്തിന്‍ കീഴിലെ ക്രോണി കാപ്പിറ്റലിസത്തിന്റെ ഗുണഭോക്താക്കളായ അംബാനിക്കും അദാനിക്കും കിട്ടുന്ന സഹായങ്ങളും ആനുകൂല്യങ്ങളും മറ്റ്‌ പല കമ്പനികള്‍ക്കും കിട്ടുന്നില്ലെന്ന്‌ ചുരുക്കം.

സഖ്യസര്‍ക്കാരുകള്‍ നിലനിന്നിരുന്ന സമയത്ത്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ തങ്ങളുടെ ലോബീയിങ്‌ വിജയകരമായി നിര്‍വഹിക്കാന്‍ അതില്‍ കൂട്ടാളിയായ ഏതെങ്കിലും പ്രാദേശിക കക്ഷിയുമായി മാത്രമുള്ള ചങ്ങാത്തം മതിയായിരുന്നു. രാഷ്‌ട്രീയ നേതൃത്വങ്ങളുമായി മേശക്കടിയിലൂടെയും പിന്‍വാതിലിലൂടെയുമുള്ള ഇടപാടുകളിലൂടെ സദാ കൂട്ടുകെട്ടിലായിരുന്നതിനാല്‍ ഈ കമ്പനികള്‍ക്ക്‌ മേധാവിത്തം നിലനിര്‍ത്തുക എളുപ്പവുമായിരുന്നു. എന്നാല്‍ 2014 മുതല്‍ സുസ്ഥിര സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പഴയ രാഷ്‌ട്രീയ ബന്ധങ്ങളൊന്നും ഇത്തരം കമ്പനികളെ തുണച്ചില്ല. പുതിയ രാഷ്‌ട്രീയ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിക്കാനാകാതെ പോയ കോര്‍പ്പറ്റേറ്റുകള്‍ക്ക്‌ തീര്‍ത്തും വ്യത്യസ്‌തമായ സാഹചര്യത്തെയാണ്‌ നേരിടേണ്ടി വന്നത്‌.

അതേ സമയം സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകള്‍ പോലും അത്യന്തം നാടകീയമായി തകരുന്നതും നാം കണ്ടു. അനില്‍ ധിരുഭായി അംബാനി ഗ്രൂപ്പ്‌ തന്നെ പ്രധാന ഉദാഹരണം. മോദി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ അഴിമതി ആരോപണം റഫേല്‍ വിമാന ഇടപാടുകളെ ചൊല്ലിയാണ്‌. ഈ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന ആരോപണം വിമാന നിര്‍മാണ രം ഗത്ത്‌ മുന്‍ പരിചയമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിക്ക്‌ കരാര്‍ നല്‍കിയതിനെ ചൊല്ലിയാണ്‌. അതേ സമയം സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ കാരണമായ ആ കരാറൊന്നും അനില്‍ ധിരുഭായി അംബാനി ഗ്രൂപ്പിനെ തകര്‍ച്ചയില്‍ നിന്ന്‌ കരകയറ്റാന്‍ ഉതകുന്നതായിരുന്നില്ല. ഫ്‌ളാഗ്‌ഷിപ്പ്‌ കമ്പനിയായ റിലയന്‍സ്‌ കമ്യൂണിക്കേഷന്‍ പാപ്പര്‍ ഹര്‍ജി നല്‍കുന്ന നിലയിലെത്തിയ പ്രതിസന്ധിക്ക്‌ പരിഹാരം കാണാന്‍ സര്‍ക്കാരുമായുള്ള ച ങ്ങാത്തം മാത്രം പോരായിരുന്നു. മുങ്ങിത്താഴാന്‍ പോകുന്നവന്‌ കച്ചിതുരുമ്പ്‌ പോലുമായില്ല ആ കരാര്‍.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.