കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കുവൈത്ത് സന്ദർശിക്കും. പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. നീണ്ട 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളും നിറഞ്ഞു കഴിഞ്ഞു.
കുവൈത്ത് സിറ്റിയിലും റോഡിന്റെ ഇരുവശങ്ങളിലെ പരസ്യ ബോർഡുകളിലും മോദിയുടെ ചിത്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. മിര്‍ഗാബ് റൗണ്ട്എബൗട്ട്, ഷര്‍ഖ് റൗണ്ട്എബൗട്ട്,അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ് കൂടാതെ പ്രധാന മാളുകളുടെ മുകളിലെ സ്‌ക്രീനുകളിലും മോദിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് ഒപ്പറേറ്റായ സിറ്റി ഗ്രൂപ്പിന്റെ ഡബിള്‍ഡക്കര്‍ ബസുകളും മോദിയുടെ കൂറ്റന്‍ ചിത്രങ്ങൾ പതിച്ചാണ് കുവൈത്ത് നിരത്തിലോടുന്നത്. കുവൈത്ത് രാജകുടുംബാംഗങ്ങള്‍ തുടങ്ങി ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ നേത്യത്വത്തിലുള്ള ചെറുതും വലുതുമായ കമ്പിനികളും മോദിയെ വരവേറ്റ് സമൂഹ മാധ്യമങ്ങള്‍ മുഖേന പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
പൊതുസമ്മേളനവുമായി ബന്ധപ്പെട്ട് ഐ.ബി.പി.സി, ഐ.ഡി.എഫ്,ഐ.സി.എ.ഐ, ഐ.ഐ.റ്റി-ഐ.എ.എം തുടങ്ങിയവരുടെ നേത്യത്വത്തില്‍ മറ്റ് ഇതര സംഘടനകളെ ഏകോപിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് എംബസി നടത്തി വരുന്നത്.43 വര്‍ഷത്തിന് ശേഷം കുവൈത്തില്‍ എത്തുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആവേശപൂര്‍വ്വമാണ് സമൂഹം കാത്തിരിക്കുന്നത്.ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ മോദി സന്ദര്‍ശിക്കാത്ത ഏക രാജ്യവുമാണ് കുവൈത്ത് . രാവിലെ എത്തുന്ന പ്രധാനമന്ത്രിയുമായി ക്ഷണിക്കപ്പെട്ട കമ്മ്യൂണിറ്റി നേതാക്കൾ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ലേബര്‍ ക്യാംപുകൾ സന്ദർശിക്കും. അതിന്‌ശേഷമാണ് ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പൊതുസമ്മേളനം.
പൊതുപരിപാടി നാളെ 3.50-ന് സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹാളിലാണ് നടക്കുക. 12.30 മുതല്‍ പ്രവേശനം അനുവദിക്കും. പരിപാടിയ്ക്ക് ഒരു മണിക്കൂര്‍ മുൻപ് എല്ലാ ഗേറ്റുകളും അടയ്ക്കും. ഭക്ഷണം സൗകര്യം ഉണ്ടാകില്ല.
ടിക്കറ്റ് സൗകര്യം
മുന്‍കൂട്ടി റജിസ്റ്റർ ചെയ്തവര്‍ക്കും പ്രത്യേകം ക്ഷണിച്ചവര്‍ക്കും ഇന്നലെ മുതല്‍ പാസ്, ഡിജിറ്റല്‍ ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഒരോ ടിക്കറ്റിലും സിവില്‍ ഐ.ഡി,പാസ്‌പോര്‍ട്ട്,മൊബൈല്‍ ഫോണ്‍ നമ്പര്‍, സോണ്‍,ഗേറ്റ് അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിന്റ് കോപ്പിയോ, ഫോണിലോ ടിക്കറ്റ് കാണിക്കണം. ഒറിജിനല്‍ സിവില്‍ ഐഡിയോ,മൊബൈല്‍ ഐഡിയോ ടിക്കറ്റിനൊപ്പം ഉണ്ടായിരിക്കണം.
മൊബൈല്‍ ഫോണോ പേഴ്‌സോ അല്ലാതെ മറ്റൊന്നും കൈവശം പാടില്ല. ഫോണ്‍ സൈലന്റ് മോഡിൽ ആയിരിക്കണമെന്നും ടിക്കറ്റില്‍ നിഷ്കർഷിച്ചിട്ടുണ്ട്. സോണ്‍ ഒന്ന്, സോണ്‍ രണ്ട്, വെല്‍ തുടങ്ങി വിവിധ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ടിക്കറ്റില്‍ പറഞ്ഞ പ്രകാരമുള്ള സീറ്റ് നമ്പറിൽ തന്നെ വേണം ഇരിക്കാൻ.സോണ്‍ രണ്ടില്‍ സീറ്റ് നമ്പറുകള്‍ ഇല്ല.സീറ്റ് കിട്ടുന്ന മുറയ്ക്ക് ഇരിക്കാമെന്നാണ് ടിക്കറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൊതുസമ്മേളനത്തിന് ശേഷം അര്‍ദ്ദിയായിലെ ഷെയ്ഖ് ജാബിര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജി.സി.സി കപ്പ് ഫുഡ്‌ബോള്‍ മല്‍സരവേദിയും മോദി സന്ദർശിക്കും. ഞായറാഴ്ച കുവൈത്ത് ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.