Home

‘മോണ്‍സനുമായി ബന്ധം കലാകാരി എന്ന നിലയില്‍, സാമ്പത്തിക ഇടപാടുകളില്ല’; ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മി യെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധ പ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മിയെ എന്‍ ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യ ല്‍. കലാകാരി എന്ന നിലക്ക് പ്രോഗ്രാമിന് വിളിച്ചത് കൊണ്ടു മാത്രമാണ് മോണ്‍സന്റെ വീട്ടില്‍ പോയത്. മോന്‍സണ്‍ മാവുങ്കല്‍ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.

മോണ്‍സനുമായി സാമ്പത്തിക ഇടപാടില്ല. ഇക്കാര്യം ഇഡിയോട് വ്യക്തമാക്കിയിട്ടുണ്ട്. പിറന്നാളിന് നൃ ത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രു തി ലക്ഷ്മി വ്യക്തമാക്കി. മോണ്‍സ ന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ നൃത്ത പരിപാടിയില്‍ ശ്രുതി സജീവമായിരുന്നു. മുടി കൊഴിച്ചലിന് ശ്രുതി മോണ്‍സന്റെ അടുത്ത് ചികിത്സ നടത്തിയെന്ന വിവരവും പുറത്ത് വന്നിരുന്നു.

ശ്രുതിയുമായി മോണ്‍സണ്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തി ലാ ണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചത്. പുരാവസ്തു വാങ്ങുന്നതും വില്‍ക്കുന്നതുമാ യി ബന്ധപ്പെട്ട് മോണ്‍സന്റെ സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. തൃശൂര്‍ കരീച്ചിറയില്‍ ശ്രുതി ലക്ഷ്മി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ മോണ്‍സന്റെ സാമ്പത്തിക നിക്ഷേപം ഉണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്.

അന്വേഷണം ശക്തമാക്കി എന്‍ഫോഴ്സ്മെന്റ്

മോണ്‍സനുമായി ബന്ധപ്പെട്ട മറ്റ് കൂടുതല്‍ ആളുകളെ ഇഡി വരും ദിവസങ്ങളില്‍ ചോദ്യം ചെ യ്യും. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണ വിവരങ്ങളും മൊഴികളും കൈമാറണമെന്ന് നേര ത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്ന് ഇഡി ഹൈക്കോട തിയെ അറിയിച്ചിരുന്നു.

മോണ്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇഡിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസി ല്‍ ഇഡി അന്വേഷണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം മോണ്‍സനെതിരെ ക്രൈംബ്രാ ഞ്ച് രണ്ടു പോക്‌സോ കേസുകളില്‍ കുറ്റ പത്രം സമര്‍പ്പിച്ചിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.