മോഡലുകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാ ഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ചിന്റെ കീഴില്‍ പ്രത്യേക സംഘം അന്വേ ഷിക്കും. അന്വേഷണത്തിന് എസ് പി ബിജി ജോര്‍ജ് നേതൃത്വം നല്‍കും
കൊച്ചി: മോഡലുകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ ത്തിന് എസ് പി ബിജി ജോര്‍ജ് നേതൃത്വം നല്‍കും.സംഘത്തിലെ മറ്റ് അംഗങ്ങളെ ഉടന്‍ തീരുമാനിക്കും. പാലാരിവട്ടം പൊലീസാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്.
പൊലീസിന്റെ അന്വേഷണത്തില്‍ നിരവധി വീഴ്ചകളുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. അപകട ത്തില്‍പ്പെട്ട വാഹനത്തില്‍ മദ്യക്കുപ്പി ഉണ്ടായിട്ടും മരിച്ചവരുടെ രക്തസാംപിള്‍ പരിശോധിക്കാതിരുന്നത് വന്‍ വീഴ്ചയായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മോഡലുകള്‍ രാത്രി യാത്ര തിരിച്ച ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് ഉടന്‍ തിരച്ചില്‍ നടത്താതിരിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാതി രുന്നതും ആക്ഷേപത്തിന് ഇടയാക്കിയി രുന്നു. ഒമ്പതു ദിവസ ത്തിന് ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഹോട്ടലിനെ സമീപിച്ചത്. ഇത് തെളിവ് നശിപ്പിക്കപ്പെടാന്‍ അവസരമൊരുക്കിയതായും ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ പൊലീസ് ചോദ്യം ചെയ്യു കയാണ്.പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. അപകടത്തില്‍ മരിച്ച മോ ഡലുകളുടെ കാറിനെ പിന്തുടരാന്‍ ഡ്രൈവര്‍ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയ ലാറ്റ് മൊഴി നല്‍കി.മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണ ക്കാക്കാതെ യാത്ര തുടര്‍ന്ന പശ്ചാത്തലത്തിലാണ് സൈജുവിനെ ഇവര്‍ക്ക് പിന്നാലെ അയച്ചതെന്നും മൊഴി. അതേസമയം ഷൈജു കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. റോയിയേയും ജീവനക്കാരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഒക്ടോബര്‍ 31നാണ് മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണര്‍ അപ്പ് അഞ്ജന ഷാജനും കാറില്‍ ഒപ്പമു ണ്ടായിരുന്ന മുഹമ്മദ് ആഷിഖും പാലാരിവട്ടത്ത് കാര്‍ അപകടത്തി ല്‍ മരിച്ചത്.കാറോടിച്ചിരുന്ന ആള്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം തിരികെ വരുമ്പോള്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.