Breaking News

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു.

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ സ്കൂള്‍ ഗുരു മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടംപിടിച്ചു. ഇതിലൂടെ മൈക്രോസോഫ്റ്റിന്‍റെ ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂര്‍ ഉപയോഗിച്ച് സ്കൂള്‍ ഗുരുവിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചമാക്കാന്‍ കഴിയും.വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റമാണ് എഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഇ ലേണിംഗ് സംവിധാനത്തിലൂടെ സ്കൂള്‍ ഗുരു കൊണ്ടുവന്നത്.

സ്കൂള്‍ ഗുരുവിന്‍റെ സാങ്കേതികവിദ്യ കൂടുതല്‍ മെച്ചപ്പെടുത്താനും അതുവഴി സേവനം കാര്യക്ഷമമാക്കാനുമായി മൈക്രോസോഫ്റ്റില്‍ നിന്ന് വിദഗ്ധോപദേശമടക്കമുള്ള സഹായം ഇതു വഴി ലഭിക്കുമെന്ന് കമ്പനി സിഇഒ അമീര്‍ ഷാജി പറഞ്ഞു. മികച്ച ബിസിനസ് മാതൃകയ്ക്കായുള്ള ടൂളുകളും അതു വഴി നേരിട്ടുള്ള വിപണിതന്ത്രങ്ങള്‍ മെനയാനും ഉത്പന്ന പദ്ധതി തയ്യാറാക്കാനുമെല്ലാം ഇതിലൂടെ കഴിയും. ആഗോള തലത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധം സ്ഥാപിക്കല്‍, സഹകരണം എന്നിവയ്ക്കൊപ്പം അന്താരാഷ്ട്ര വിപണിയിലേക്കുള്ള വാതില്‍ തുറക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വിദ്യാര്‍ഥിയുടെയും അഭിരുചിയ്ക്കനുസരിച്ച് നിര്‍മ്മിതബുദ്ധിയുപയോഗിച്ച് അധ്യയനം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് എഡ്യുബ്ര്യൂ സ്മാര്‍ട്ട് എന്ന ലേണിംഗ് ആപ്പിലൂടെ സ്കൂള്‍ ഗുരു ചെയ്യുന്നത്. കേവലം ട്യൂഷനെന്നതിനപ്പുറം അവരുടെ ജീവിതരീതി തന്നെ മാറ്റുന്ന തരത്തിലുള്ള ഗുണമേന്‍മയുള്ള സേവനമാണ് സ്കൂള്‍ ഗുരു ചെയ്യുന്നത്. പ്രിസം അക്കാദമിയെന്ന പഴയ കമ്പനിയില്‍ നിന്ന് സ്കൂള്‍ ഗുരുവിലേക്കെത്തിയത് കൊവിഡ്-19 ലോക്ഡൗണിലൂടെയാണെന്നും അമീര്‍ ഷാജി പറഞ്ഞു.

മലപ്പുറം ജില്ലയിലെ അരീക്കോടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇ ലേണിംഗ് സംവിധാനം ആരംഭിച്ചത്. പിന്നീട് അത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വ്യാപിച്ചു. ഇന്ന് ഇന്ത്യയ്ക്ക് പുറമെ ഖത്തര്‍, യുഎഇ എന്നിവയ്ക്ക് പുറമെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും സ്കൂള്‍ ഗുരുവിന്‍റെ സേവനം നല്‍കുന്നുണ്ട്. ഇന്ത്യ, ഗള്‍ഫ്, കാനഡ, ഓസ്ട്രേലിയ, യുഎസ്എ എന്നിവിടങ്ങളിലെ 500 വിദ്യാര്‍ത്ഥികള്‍ നിലവില്‍ ഈ പഠനത്തിലുണ്ട്. ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ ഗുരു വഴി പഠനം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തത്സമയ വീഡിയോ, ക്വിസ്, പരീക്ഷകള്‍ എന്നിവയിലൂടെയാണ് സ്കൂള്‍ ഗുരു അധ്യയനം നടത്തുന്നത്. ഓരോ വിദ്യാര്‍ത്ഥിയ്ക്കും പ്രത്യേകമായ ശ്രദ്ധ വിദഗ്ധരായ അധ്യാപകര്‍ നല്‍കുന്നു. അധ്യയനത്തിന് പുറമെയുള്ള പരിശീലനങ്ങളും ഇതിലൂടെ നല്‍കാറുണ്ടെന്നും അമീര്‍ പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 months ago

This website uses cookies.