മസ്കത്ത്: കർവ മോട്ടോഴ്സ് പൂർണമായി ഒമാനിൽ നിർമിക്കുന്ന സ്കൂൾ ബസുകൾ ഈ അധ്യയന വർഷം നിരത്തിലിറങ്ങും. സ്കൂൾ ബസുകൾ പുനർനിർമിക്കുന്ന പദ്ധതി പ്രയോഗത്തിൽ വരുത്തുന്നതിന്റെ ഭാഗമായി അംഗീകൃത രൂപകൽപന മാതൃകയോടെ നിർമിച്ച കർവ ബസുകൾ ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സർവിസ് ആരംഭിക്കുമെന്നും, അടുത്ത അഞ്ചു വർഷത്തേക്ക് പദ്ധതി തുടരുമെന്നും കർവ കമ്പനി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഗവൺമെന്റ് സ്കൂളുകൾക്കായി അത്യാധുനിക സുരക്ഷ സംവിധാനങ്ങളടങ്ങിയ ബസുകൾ നിർമിക്കാൻ കഴിഞ്ഞ വർഷമാണ് കർവ മോട്ടോഴ്സ് വിദ്യാഭ്യാസ മന്ത്രാലമായും, ഒമാൻ വികസന ബാങ്കുമായും കരാർ ഒപ്പിട്ടത്.
ധാരണ പ്രകാരം പഴയ വാഹനങ്ങൾക്ക് പകരം പ്രതിവർഷം 1000 ബസുകൾ നിർമിക്കാനാണ് കർവ മോട്ടോഴ്സിനുള്ള നിർദേശം. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സേഫ്റ്റി പാത്ത് അടക്കം അത്യാധുനിക സുരക്ഷ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ബസുകളാണ് കർവ പുറത്തിറക്കുന്നത്. 23 വിദ്യാർഥികൾ ഉൾക്കൊള്ളുന്നതാണ് ബസുകൾ.
അകത്തും പുറത്തും പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകൾ, സുരക്ഷിതമായ സീറ്റുകൾ, എമർജൻസി എക്സിറ്റ് ഡോറുകൾ, ഡ്രൈവർക്കും യാത്രക്കാർക്കും സുതാര്യമായ കാഴ്ച അനുഭവം, ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനം, ഉയർന്ന നിലവാരത്തിലുള്ള എയർകണ്ടീഷൻ, വാതിലുകളുടെ സുരക്ഷാ ലോക്ക്, സെൻസർ, ജി.പി.എസ്, ഫസ്റ്റ് എയ്ഡ് ബോക്സ്, എക്സ്റ്റേണൽ സെൻസർ സംവിധാനം, ഫോമൻസ് മോണിറ്ററിങ് എന്നിവ ബസിന്റെ പ്രത്യേകതകളാണ്.
ഡ്രൈവർ പെർഫോമൻസ് മോണിറ്ററിങ് എന്നിവ ബസിന്റെ പ്രത്യേകതകളാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.